കോശജീവശാസ്ത്രം
From Wikipedia, the free encyclopedia
Remove ads
ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ് കോശജീവശാസ്ത്രം. ജീവന്റെ അടിസ്ഥാന ഘടകമെന്ന തരത്തിൽ കോശത്തിന്റെ ഘടന, ധർമ്മം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മേഖലയാണ് ഇത്. കോശ ഘടകങ്ങൾ, കോശാംഗങ്ങളുടെ ഘടന, അവയുടെ ക്രമീകരണം, ഭൗതികവും രാസികവുമായ സവിശേഷതകൾ, പരിസ്ഥിതിയുമായുള്ള ബന്ധം തുടങ്ങിയവയുടെ പഠനവും കോശജീവശാസ്ത്രം കൈകാര്യം ചെയ്യുന്നു.

കോശ ഘടനയുടെ പഠനം
കോശ ഘടനയെ പഠിക്കുമ്പോൾ തന്മാത്രാ തലത്തിലുള്ള ഗവേഷണം നടക്കുന്നു. ജൈവികവും അജൈവികവുമായ ഘടകങ്ങൾ, ഹോർമോണുകൾ, ജലം തുടങ്ങിയവയുടെ സാന്നിദ്ധ്യവും പ്രവർത്തനവും പഠനവിധേയമാക്കുന്നു[1].
യൂകാരിയോട്ടുകൾ_പ്രോകാരിയോട്ടുകൾ
കോശങ്ങൾ ഘടനാപരമായി വളരെയധികം സവിശേഷതകൾ പ്രദർശിപ്പിക്കുന്നു. പഠനസൗകര്യത്തിനായി അവയെ യൂക്കാരിയോട്ടുകൾ എന്നും പ്രോകാരിയോട്ടുകൾ എന്നും രണ്ടായി തരം തിരിക്കാം. കോശജീവശാസ്ത്രം പ്രധാനമായും പഠനവിധേയമാക്കുന്നത് യൂകാരിയോട്ടുകളെക്കുറിച്ചാണ്. പ്രോകാരിയോട്ടുകളെക്കുറിച്ച് പഠനം നടക്കുന്നത് സൂക്ഷ്മജീവശാസ്ത്രം എന്ന മേഖലയിലാണ്.
പഠന സങ്കേതങ്ങൾ
മൈക്രോസ്കോപ്പ് ഉപയോഗിച്ച്
വിവിധ തരം മൈക്രോസ്കോപ്പ് ഉപയോഗിച്ച് കോശ പഠനം നടത്തുന്നു. ഒപ്റ്റിക്കൽ മൈക്രോസ്കോപ്പ്, ഇലക്ട്രോൺ മൈക്രോസ്കോപ്പ്, സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്, ഫ്ലൂറസൻസ് മൈക്രോസ്കോപ്പ്, കോ-റിലേറ്റീവ് ലൈറ്റ്-ഇലക്ട്രോൺ മൈക്രോസ്കോപ്പ്, കോൺഫോക്കൽ മൈക്രോസ്കോപ്പ്എന്നിവ ഇതിൽ പ്രയോജനപ്പെടുത്തുന്നു.
ചിത്രശാല
- Honor Fell's cytology and embryology drawings Wellcome L0073426
പ്രശസ്തരായ കോശജീവശാസ്ത്രകാരന്മാർ
|
|
|
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads