ഛാഡ്

From Wikipedia, the free encyclopedia

ഛാഡ്
Remove ads

മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് ഛാഡ് (അറബി: تشاد; ഫ്രഞ്ച്: Tchad), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഛാഡ്. ലിബിയ (വടക്ക്), സുഡാൻ (കിഴക്ക്), സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (തെക്ക്), കാമറൂൺ, നൈജീരിയ (തെക്കുപടിഞ്ഞാറ്), നീഷർ (പടിഞ്ഞാറ്) എന്നിവയാണ് ഛാഡിന്റെ അതിർത്തികൾ. കടലിൽ നിന്നുള്ള ദൂരവും പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥ ആയതുകൊണ്ടും ഈ രാജ്യം “ആഫ്രിക്കയുടെ ചത്ത ഹൃദയം” എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. മൂന്ന് ഭൂ‍മിശാസ്ത്ര മേഖലകളായി ഛാഡിനെ വിഭജിച്ചിരിക്കുന്നു: വടക്ക് ഒരു മരുപ്രദേശം, മദ്ധ്യഭാഗത്ത് വരണ്ട സഹേലിയൻ ബെൽറ്റ്, തെക്ക് ഫലഭൂയിഷ്ഠമായ സുഡാനിയൻ സാവന്നാ. ഛാഡ് തടാകം (ലേക് ഛാഡ്) എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് രാജ്യത്തിന്റെ നാമകരണം. ഈ തടാകം ഛാഡിലെ ഏറ്റവും വലിയ തടാകവും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ തടാകവുമാണ്. ഛാഡിലെ ഏറ്റവും ഉയർന്ന പർവ്വതം സഹാറ മരുഭൂമിയിലെ എമി കൂസ്സി ആണ്. ഛാഡിലെ ഏറ്റവും വലിയ നഗരമായ ൻ’ജമെന ആണ് തലസ്ഥാനം. 200-ഓളം വിവിധ തദ്ദേശീയ വംശങ്ങളും വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളും ഛാഡിൽ ഉണ്ട്. ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ്.

വസ്തുതകൾ Republic of ChadRépublique du Tchadجمهورية تشاد Jumhūriyyat Tshād, തലസ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads