വരാൽ
From Wikipedia, the free encyclopedia
Remove ads
ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ, ബിലാൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്.
മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. ഈർപ്പമുള്ള സാഹചര്യങ്ങളിൽ ജലത്തിനു പുറത്ത് ചെറിയ പാലായനങ്ങൾ നടത്താറുണ്ട്. അൽപ്പം നനവുള്ള ചെളിയിൽ പുതഞ്ഞ് ശരീരത്തിലെ കൊഴുപ്പുപയോഗിച്ച് കുറെ കാലം ജീവിക്കാൻ ഇവയ്ക്ക് പറ്റും.[3]
ഇതിന്റെ തന്നെ കുടുംബത്തിൽ ഉള്ള ചേറുമീൻ അഥവാ പുള്ളിവരാൽ (Channa marulius)[4], വാക അഥവാ വാഹ (Channa micropeltes), പുലി വാക, പുള്ളിവരാൽ, വട്ടോൻ എന്നിവയും ജലാശയങ്ങളിൽ കണ്ടു വരുന്നു. വരാൽ കുഞ്ഞുങ്ങൾക്ക് (ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളവ) ചുവപ്പ് നിറമാണ്.
Remove ads
വിതരണം
ഇന്ത്യ കൂടാതെ മ്യാന്മാർ, ഇന്തോനേഷ്യ, തായ്‌ലന്റ്, കംബോഡിയ, മലേഷ്യ, ശ്രീലങ്ക, പാകിസ്താൻ എന്നിവിടങ്ങളിലും കാണുന്നു. [3]
തീറ്റ
ചെറുതോ ഇടത്തരമോവായ മറ്റ് മത്സ്യങ്ങൾ, തവളകൾ, ചെറിയ പാമ്പുകൾ, ചെറിയ ഷഡ്പദങ്ങൾ, ജലജീവികൾ എന്നിവയെ ഭക്ഷിക്കുന്നു.[3]
പ്രജനനം
മഴക്കാലത്താണ് പ്രജനനം നടത്തുന്നത്. ധാരാളം വെള്ളമുള്ള ആഴം കുറഞ്ഞ സ്ഥലം തിരഞ്ഞെടുക്കുന്നു. ചെടികൾ വകഞ്ഞുമാറ്റി 10 സെ. മീ വ്യാസത്തിൽ സ്ഥലമൊരുക്കി ബീജസങ്കലനം കഴിഞ്ഞ 400-1000 വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുട്ടകൾ നിക്ഷേപിക്കുന്നു. മുട്ടകൾ വിരിയാനുള്ള 48 മണിക്കൂർ സമയം ആൺ മത്സ്യം മുട്ടകൾക്ക് കാവൽ നിന്ന് വീശിക്കൊടുത്തുകൊണ്ടിരിക്കും. വിരിഞ്ഞ് ആദ്യ മൂന്നു ദിവസം കുഞ്ഞുങ്ങൾ സ്വന്തം ശരീരത്തിലെ പീനകാഹാരം കൊണ്ടാണ് ജീവിക്കുന്നത്. മഴക്കാലത്ത് ചുവന്ന നിറത്തിലുള്ള കുഞ്ഞുങ്ങളുമായി നീന്തി നടക്കുന്ന വരാളുകളെ കേരളത്തിലെ ജലാശയങ്ങളിൽ കാണാം. എന്നാൽ വേട്ടക്കാരിൽ നിന്ന് ഇവയ്ക്ക് പലപ്പോഴും ഭീഷണി നേരിടാറുണ്ട്. ഇത് തദ്ദേശീയ വരാലുകളുടെ വംശനാശത്തിന് പോലും കാരണമായേക്കാം.
മത്സ്യക്കൃഷി
മികച്ച വളർത്തു മത്സ്യത്തിനു വേണ്ട ഗുണങ്ങൾ ഉള്ളതുകൊണ്ടും സഹായ ശ്വസനാവയവങ്ങൾ ഉള്ളതിനാലും വളരെ ഉയർന്ന നിക്ഷേപ നിരക്കിലുള്ള കൃഷിരീതികൾക്കടക്കം ഇവയെ ഉപയോഗിക്കുന്നു. വിയറ്റ്നാം വരാൽ പോലെയുള്ള വിദേശ ഇനങ്ങൾ കേരളത്തിൽ സുലഭമാണ്. തിലാപ്പിയ, ഗപ്പി പോലെയുള്ള മത്സ്യങ്ങളെ ഇവയുടെ തീറ്റയ്ക്ക് വേണ്ടി പലരും വളർത്താറുണ്ട്. [3]
ചിത്രശാല
- ബ്രാൽ ചൊട്ടൻ (ചെറിയ ബ്രാലുകൾ)
- വരാൽ
- വരാലിലെ ഒരിനമായ വാകവരാൽ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads