മാരൻശലഭം
From Wikipedia, the free encyclopedia
Remove ads
നീലിശലഭങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു പൂമ്പാറ്റയാണ് നാട്ടുമാരൻ അഥവാ മാരൻശലഭം (Chilades pandava).[1][2][3][4][5] മഴക്കാടുകളും സമതലങ്ങളും വെളിപ്രദേശങ്ങളുമാണ് ഈ ശലഭങ്ങളുടെ ഇഷ്ടപ്പെട്ട ആവാസ കേന്ദ്രങ്ങൾ. ആൺശലഭത്തിന്റെ ചിറകുപുറത്തിന് തിളങ്ങുന്ന നീലനിറമാണ്. പെൺശലഭത്തിന് തവിട്ടുനിറവും. ചിറകിന്റെ കീഴ് ഭാഗത്ത് നേർത്ത നീല നിറം കാണാം. ചിറകിന്റെ അടിവശത്ത് വെളുത്ത വലയത്തിൽ കറുത്ത പുള്ളികളുടെ ഒരു നിരയുണ്ട്. കൂടാതെ ചിറകിന്റെ പിന്നറ്റത്തായി ഓറഞ്ച് വലയത്തിനുള്ളിൽ മൂന്ന് കറുത്ത പുള്ളികൾ കൂടിയുണ്ട്. ചിറകോരത്ത് ചന്ദ്രക്കലയുടെ ആകൃതിയിൽ മങ്ങി വെളുത്ത അടയാളങ്ങളും ഈ ശലഭത്തിന്റെ പ്രത്യേകതയാണ്.


ഈന്തിന്റെ കുടുംബത്തിൽപ്പെട്ട സസ്യങ്ങളിൽ ജീവിതചക്രം പൂർത്തിയാക്കുന്ന അപൂർവ്വം പൂമ്പാറ്റകളിലൊന്നാണിത്. തോട്ടഈന്ത് എന്ന സസ്യത്തിന്റെ ഇലകളാണ് മാരൻശലഭത്തിന്റെ ലാർവ്വയുടെ പ്രധാന ആഹാരം. ഇതിനെ കൂടാതെ പയർവർഗ്ഗ സസ്യങ്ങൾ ഇരുപൂൾ തുടങ്ങിയ സസ്യങ്ങളിലും മാരൻശലഭം മുട്ടയിടാറുണ്ട്. ലാർവ്വകൾ കൂട്ടമായാണ് കാണപ്പെടുന്നത്. ചോണനുറുമ്പുകൾ ലാർവ്വകൾക്ക് കാവൽ നിൽക്കുന്നതായി കാണാം. ഈന്തിന്റെ തളിരോലകൾ ലാർവ്വകൾ പൂർണ്ണമായും തിന്നു തീർക്കുന്നു. ഈന്തിന്റെ അടിവശത്തും ഉണങ്ങിയ ഓലകളുടെ മറവിലുമാണ് ഇവ പ്യൂപ്പയാകുന്നതിനായി തിരഞ്ഞെടുക്കുന്നത്.
Remove ads
ചിത്രശാല
- ഈന്ത് ഇലയിൽ ലാർവ്വകൾ
- ലാർവ്വ
- ഈന്ത് മരത്തിൽ പ്യൂപ്പയാകുന്നു
- പ്യൂപ്പ
- പ്യൂപ്പ
- പുതുതായി വിരിഞ്ഞ ശലഭം
- പുതുതായി വിരിഞ്ഞ ശലഭം
ഇതും കൂടി കാണുക
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads