രത്നനീലി
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ പൂമ്പാറ്റയാണ് രത്നനീലി (Grass Jewel).[1][2][3][4] ഇന്ത്യ കൂടാതെ ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഏഷ്യയിലെ മറ്റുഭാഗങ്ങളിലും ഇവയെ കാണാം.
Remove ads
ജീവിതരീതി
കാടിനോട് ചേർന്നുള്ള തുറസായ പ്രദേശത്തും പുൽമേടുകളിലും ഇവയെ കാണാം. പുളിയാറിലയിലാണ് മുട്ടയിടുന്നത്. ലാർവ്വകൾക്ക് പച്ചയോ തവിട്ടോ നിറമാണ്.
ശരീരപ്രകൃതി
ചെറിയ പൂമ്പാറ്റയായതിനാൽ ഇവയെ കണ്ടെത്തുക പ്രയാസമാണ്. പുൽനീലി എന്ന പൂമ്പാറ്റയോട് ഇതിന് സാമ്യമുണ്ട്. രത്നനീലിക്ക് പിൻചിറകിന്റെ അരികിൽ തിളങ്ങുന്ന ഓറഞ്ച് വരയുള്ള ആറ് പൊട്ടുകൾ കാണാവുന്നതാണ്. ആൺ പൂമ്പാറ്റയുടെ ചിറകിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറമാണ്. പെൺശലഭങ്ങളുടേത് തവിട്ടുനിറമാണ്. രത്നനീലിയുടെ ചിറകിന് 15 മുതൽ 22 വരെ മില്ലിമീറ്ററെ നീളമുള്ളു.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads