ചുമാഷ് ജനത
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) തദ്ദേശീയ ജനവിഭാഗമാണ് ചുമാഷ് ജനങ്ങൾ. ചരിത്രപരമായി കാലിഫോർണിയയുടെ മധ്യ-തെക്കൻ തീരദേശ പ്രദേശത്ത് വസിക്കുന്നവരാണ് ഈ വർഗ്ഗക്കാരായ ജനങ്ങൾ. ഇപ്പോഴത്തെ സാൻ ലൂയിസ് ഒബിസ്‌പോ, സാന്ത ബർബാര, വെന്റുറ, ലോസ് ആഞ്ചെലെസ് എന്നിവിടങ്ങളിലാണ് ചുമാഷ് ജനങ്ങൾ കൂടുതലായും വസിക്കുന്നത്.
കാലിഫോർണിയയിലെ മോറോ ബേ നഗരത്തിന്റെ വടക്ക് ഭാഗം മുതൽ മാലിബുവിന്റെ തെക്ക് വരെ വ്യാപിച്ച് കിടക്കുന്നുണ്ട് ഇക്കൂട്ടർ വസിക്കുന്ന പ്രദേശങ്ങൾ. സാന്ത ക്രൂസ് സാന്റ റോസ, സാൻ മിഗ്വൽ ചാനൽ ദ്വീപുകൾ എന്നിവ ഈ ജനതയുടെ അധീനതിയിലാണ്. കാലാവസ്ഥയ്ക്ക് അനുസൃതമായി ജലസ്രോതസ്സിന്റെ അഭാവമുള്ള സമയത്ത് ചെറിയ ദ്വീപായ അനകാപയിലും ചുമാഷ് ജനങ്ങൾ വസിച്ചുവരുന്നുണ്ട്.[2][3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads