സിൻഡി മക്കെയ്ൻ
From Wikipedia, the free encyclopedia
Remove ads
സിൻഡോ ലോ ഹെൻസ്ലി മക്കെയ്ൻ (ജനനം: മേയ് 20, 1954) ഒരു അമേരിക്കൻ വ്യവസായിക വനിത, മനുഷ്യസ്നേഹി, മനുഷ്യത്വവാദി, അമേരിക്കൻ ഐക്യനാടുകളിലെ ദീർഘകാല സെനറ്ററും 2008-ലെ അരിസോണയുടെ റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ സ്ഥാനാർഥിയുമായിരുന്ന ജോൺ മക്കെയ്ൻ-ന്റെ ഭാര്യ എന്നീ നിലകളിലറിയപ്പെടുന്നു.
ധനികനായ ബിയർ വിതരണക്കാരനായ ജിം ഹെൻസ്ലിയുടെ മകളായ മക്കെയ്ൻ അരിസോണയിലെ ഫീനിക്സിലാണ് ജനിച്ചത്. തെക്കൻ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബാച്ചിലർ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയശേഷം അവൾ സ്പെഷൽ എഡ്യൂക്കേഷൻ ടീച്ചറായി മാറി. 1980-ൽ ജോൺ മക്കെയ്നെ വിവാഹം കഴിച്ചു. 1981-ൽ ഇരുവരും അരിസോണയിലേക്കു താമസം മാറി. അമേരിക്കയിലെ കോൺഗ്രസ്സിൽ ജോൺ മക്കെയ്ൻ തിരഞ്ഞെടുത്തിരുന്നു. ദമ്പതികൾക്ക് മൂന്ന് മക്കളെ കൂടാതെ അവർ ഒരുകുട്ടിയെ ദത്തെടുത്തിരുന്നു.
1988 മുതൽ 1995 വരെ, അവൾ ലാഭരഹിത സംഘടന സ്ഥാപിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. അമേരിക്കൻ വോളണ്ടറി മെഡിക്കൽ ടീം, ദുരന്തങ്ങൾ, യുദ്ധക്കളങ്ങൾ, മൂന്നാം യുദ്ധമുന്നണി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മെഡിക്കൽ ജീവനക്കാരുടെ യാത്രകൾ സംഘടിപ്പിച്ചു വൈദ്യസഹായം നൽകി. ഈ സമയത്ത്, അവൾ വർഷങ്ങളോളം വേദന സംഹാരികൾക്ക് അടിമയാവുകയും ഡോക്ടറിൽ നിന്ന് നിയമവിരുദ്ധമായി അവൾക്കു വേണ്ടി മെഡിക്കൽ കുറിപ്പുകൾ എഴുതി വാങ്ങുകയും പതിവായിരുന്നു. അവൾക്കെതിരെ നിയമനടപടികളെടുക്കാതെ ഗവൺമെന്റുമായി ഒരു കരാറിൽ അവൾ എത്തിയിരുന്നു.
2000-ൽ പിതാവിന്റെ മരണത്തോടെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ആൻഹ്യൂസർ-ബസ്ക് ബിയർ ഡിസ്ട്രിബ്യൂട്ടറുകളിൽ ഒന്നായ ഹെൻസ്ലി ആൻഡ് & കമ്പനിയുടെ നിയന്ത്രണം അവൾ ഭൂരിപക്ഷമായി ഏറ്റെടുക്കുകയും തുടർന്ന് ചെയർമാനാകുകയും ചെയ്തു. 2008-ൽ അവളുടെ ഭർത്താവിന്റെ കൂടെ പ്രസിഡന്റ് കാമ്പെയിനുകളിലും പങ്കെടുത്തു. അവളുടെ രൂപം, ധാർമ്മികത, സമ്പത്ത്, ചെലവിട്ട ശീലങ്ങൾ, സാമ്പത്തിക ബാദ്ധ്യതകൾ എന്നിവയെല്ലാം അവളുടെ വരവിനുവേണ്ടി അനുകൂലവും പ്രതികൂലവുമായ സൂക്ഷ്മപരിശോധന നൽകാൻ പ്രേരിപ്പിച്ചു. ഓപ്പറേഷൻ സ്മൈൽ, കിഴക്കൻ കോംഗോ ഇനീഷ്യേറ്റീവ്, കെയർ, ഹലോ ട്രസ്റ്റ് എന്നീ ബോർഡുകളിൽ സേവനമനുഷ്ഠിക്കുന്നു. പലപ്പോഴും സ്വന്തം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശ യാത്രകൾ സംഘടിപ്പിക്കുന്നു. 2010 മുതൽ മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രബലയായിത്തീർന്നു.
Remove ads
ജീവിതരേഖ
അരിസോണയിലെ ഫീനിക്സ് എന്ന സ്ഥലത്താണ് സിന്ഡി ലൂ ഹെൻസ്ലി ജനിച്ചത്.[2] [3] ഹെൻസ്ലി ആൻഡ് കമ്പനി സ്ഥാപിച്ച ജെയിംസ് ഹെൻസ്ലി, മാർഗരറ്റ് "സ്മിട്ടി" ഹെൻസ്ലി (നീ ജോൺസൺ) എന്നിവർ അവളുടെ മാതാപിതാക്കളായിരുന്നു. [2][4][5] മാതാപിതാക്കളുടെ രണ്ടാമത്തെ വിവാഹത്തിൽ അവൾ ഏക സന്താനമാണ്.[6]സമൃദ്ധമായ സാഹചര്യങ്ങളിൽ ഫീനോക്സിൻറെ വടക്കൻ സെൻട്രൽ അവന്യൂവിലാണ് വളർന്നത്.[7] [8] (മുൻകാല ബന്ധം വഴി മാർഗരറ്റ് സ്മിത്തിന്റെ മകളായ ഡിക്സീ എൽ ബൂർഡ്, അവളുടെ അർധ സഹോദരിയാണ്.[9]ജിം ഹെൻസ്ലിയുടെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മേരി ജീൻ പാർക്ക്സിന്റെ മകളായ കാത്ലീൻ ഹെൻസ്ലി പോർട്ടൽസ്കിയും) [10][11] 1968-ൽ സിന്സി ഹെൻസ്ലി അരിസോണയിലെ ജൂനിയർ റോഡിയോ ക്വീൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.[12][13]അവൾ ഫീനോക്സിലെ സെന്റർ ഹൈസ്കൂൾ പോകുകയും[6],അവിടെ ഒരു മുതിർന്ന താരമായി അവൾ വിളിക്കപ്പെട്ടു. 1972-ൽ അവൾ ബിരുദം നേടുകയും ചെയ്തു. [7][14]



ഹെൻസ്ലി സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ എൻറോൾ ചെയ്തു. കാപ്പ ആൽഫ തീറ്റ സോളോർറിറ്റിയിൽ അവർ പുതുതലമുറയായി ചേർന്നു.[15][16] നാലു വർഷക്കാലം അവളുടെ വീട്ടിൽ പല നേതൃത്വം വഹിച്ചിരുന്നു.[17] 1976- ൽ ഹെൻസ്ലെ ബാച്ച് ലർ ഓഫ് ആർട്ട്സിൽ ബിരുദം നേടി.[1][17] 1978- ൽ സതേൺ കാലിഫോർണിയ സർവകലാശാലയിൽ തുടരുകയും, സ്പെഷൽ എഡ്യൂക്കേഷനിൽ മാസ്റ്റർ ഓഫ് ആർട്ട്സ് നേടുകയും ചെയ്തു. [1][7] അവിടെ ഒരു ചലന ചികിത്സാ പൈലറ്റ് പ്രോഗ്രാമിൽ പങ്കെടുത്തു അത് ഗുരുതരമായ വൈകല്യമുള്ള കുട്ടികൾക്ക് ഒരു സാധാരണ ചികിത്സക്ക് വഴി വെച്ചു. [18] 1978 -ൽ അവൾ മൂവ്മെന്റ് തെറാപ്പി: എ പോസിബിൾ അപ്രോച്ച് പ്രസിദ്ധീകരിച്ചു. [19] കുടുംബ ബിസിനസിൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും തുടർന്ന് ഡൗൺ സിൻഡ്രോം, മറ്റ് വൈകല്യമുള്ള കുട്ടികൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക വിദ്യാഭ്യാസ അധ്യാപികയായി ഒരു വർഷം അരിസോണയിലെ അവണ്ടലെയിലെ അഗ്വ ഫരിയ ഹൈ സ്കൂളിൽ ജോലി ചെയ്തു[7][2][12][18].
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads