കോഡെക്
From Wikipedia, the free encyclopedia
Remove ads
ഒരു ഡിജിറ്റൽ ഡാറ്റ സ്ട്രീമിനെയോ, സിഗ്നലിനെയോ എൻകോഡ് ചെയ്യാനും, ഡീകോഡ് ചെയ്യാനും കഴിവുള്ള ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിനെയോ അല്ലെങ്കിൽ ഉപകരണത്തിനെയോ ആണ് കോഡെക്(Codec) എന്നു വിളിക്കുന്നത്. കോഡെക് (Codec) എന്ന പദം ഉടലെടുത്തതിനെപ്പറ്റി പല അഭിപ്രായങ്ങൾ നിലവിലുണ്ട്. 'Compressor-Decompressor', 'Coder-Decoder', 'Compression Decompression' എന്നിവയാണ് പൊതുവേ പറഞ്ഞു പോരാറുള്ള മാതൃ പദങ്ങൾ.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ കോഡെക് എന്ന പദം ഉപയോഗിച്ചിരുന്നത് അനലോഗ് സിഗ്നലുകളെ പി.സി.എമ്മിലേക്ക്(PCM) എൻകോഡ് ചെയ്യുകയും അതേ പോലെ തിരിച്ച് ഡീകോഡ് ചെയ്യുകയും ചെയ്തിരുന്ന ഹാർഡ്‌വെയർ ഉപകരണത്തെ സൂചിപ്പിക്കാനയിരുന്നു. പിന്നീട് അതു മാറി പലതരം ഡിജിറ്റൽ സിഗ്നൽ ഫോർമാറ്റുകൾ തമ്മിലുള്ള പരിവർത്തനം നടത്തുകയും കോമ്പാൻഡർ(Compander) ഫങ്ക്ഷനുകൾ ഉപയോഗിക്കുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകളെ സൂചിപ്പിക്കാനായി ആ പദം ഉപയോഗിച്ചു തുടങ്ങി
Remove ads
വീഡിയോ കോഡെക്
സിഫ്.ഓർഗ്ഗും (Xiph.Org), മോസില്ലയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ തലമുറയിൽപ്പെട്ട ഒരു വീഡിയോ കോഡെക് ആണ് ഡാല.
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads