കോമെലിന

From Wikipedia, the free encyclopedia

കോമെലിന
Remove ads

170 സസ്യവർഗ്ഗങ്ങളുൾപ്പെടുന്ന ഒരു ജനുസ്സാണ്ണ് കോമെലിന. ഹ്രസ്വമായ ജീവിതകാലമുള്ള പൂക്കളുള്ളതിനാൽ പകൽ‌പൂക്കളെന്ന് പൊതുവെ അറിയപ്പെടുന്നു. വിധവയുടെ കണ്ണീർ എന്ന് പേരുമുണ്ടിവക്ക്. കൊമെലിനേസിയ കുടുംബത്തിലെ ഏറ്റവും വലിയ ജനുസ്സാണിത്. 18-ആം നൂറ്റാണ്ടിലെ ഒരു ടാക്സോണമിസ്റ്റായ കാൾ ലിനേയസ്, ഡച്ച് സസ്യശാസ്ത്രജ്ഞരായ ജാൻ കൊമെലിന്റെയും അനന്തരവനായ കാസ്പർ കൊമെലിന്റെയും ബഹുമാനാർത്ഥമാണ് ഈ ജനുസിനെ കൊമെലിന എന്ന് നാമകരണം ചെയ്തത്.

വസ്തുതകൾ Commelina, Scientific classification ...

രണ്ടിലധികം വർഷങ്ങൾ നിലനിൽക്കുന്നവയും ഒരു വർഷം മാത്രം നിലനിൽക്കുന്നവയുമായ വർഗ്ഗങ്ങൾ ഈ ജനുസ്സിലുണ്ട്. ഇവയുടെ സൈഗോമോർഫിക് പൂക്കളെയും ഞെട്ടിന് ചുറ്റുമായി കാണുന്ന സഹപത്രങ്ങളായ പാളയെയും അടിസ്ഥാനമാക്കിയാണ് ഇവയെ വേർതിരിച്ചറിയുന്നത്.

കോമെലിന കാരൊളിലിയാന, കൊമെലിന ബെംഗാളെൻസിസ് എന്നീ ഇനങ്ങണാള് ഇന്ത്യയിൽ കാണപ്പെടുന്നത്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads