കൺഫ്യൂഷ്യസ്
ചൈനീസ് തത്ത്വചിന്തകൻ From Wikipedia, the free encyclopedia
Remove ads
സുപ്രസിദ്ധനായ ചൈനീസ് തത്ത്വചിന്തകനായിരുന്നു കൺഫ്യൂഷ്യസ് (Confucius) (551 – 479 BCE).
ഷൗ പ്രദേശത്തിൽ നിന്ന് ഉടലെടുത്ത ചെറിയ സംസ്ഥാനങ്ങളിലൊന്നിൽ, ഇന്നത്തെ ഷാൻഡോംഗ് പ്രവിശ്യയിൽ, ഏകദേശം, 551 ബി.സി.ഇയിലാണ് കൺഫ്യൂഷ്യസ് ജനിക്കുന്നത്. ഏകദേശം 479 ആയപ്പോഴേക്കും അദ്ദേഹം മരിച്ചു. അങ്ങനെ നോക്കിയാൽ, അദ്ദേഹം, ബുദ്ധനുമായി സമകാലീനനായിരുന്നു, മാത്രവുമല്ല, സോക്രട്ടീസിന്റെ ജനനത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബനാമം കോംഗ്, ചൈനക്കാർ അദ്ദേഹത്തെ കോങ്ങ്‌ഫുസി, “മാസ്റ്റർ കോംഗ്” എന്നാണ് വിളിച്ചിരുന്നത്, പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യന്മാർ അതിനെ, കൺഫ്യൂഷ്യസ് എന്ന് ലാറ്റിൻ ഭാഷയിലാക്കി.
ചൈനയുടെ സാംസ്കാരിക സാമൂഹികചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും ബഹുമാനം ആർജ്ജിച്ചിട്ടുള്ളതും ഇദ്ദേഹമാണ്. “ധാരാളം കേൾക്കുക, ധാരാളം കാണുക, അതിൽ നിന്ന് നല്ലത് തെരഞ്ഞെടുക്കുക, അതനുസരിച്ച് ജീവിക്കുക. ഇങ്ങനെ മാത്രമേ ജ്ഞാനം ആർജ്ജിക്കാൻ കഴിയൂ” എന്നതാണ് കൺഫ്യൂഷ്യസിന്റെ ആപ്തവാക്യം. കൺഫ്യൂഷ്യസിന്റെ പാത പിന്തുടരുന്നവരുടെ മതമാണ് കൺഫ്യൂഷ്യനിസം.
Remove ads
കൺഫ്യൂഷ്യസിന്റെ മൊഴികൾ
- പ്രതികാരം വീട്ടാനായി ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് രണ്ട് ശവക്കുഴികൾ ഒരുക്കുക.
- ഞാൻ കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത് മനസ്സിലാക്കുന്നു.
- അജ്ഞത മനസ്സിന്റെ രാത്രിയാണ് .എന്നാൽ നിലാവും നക്ഷത്രവുമില്ലാത്ത രാത്രി.
- യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല. നിർത്താതെ തുടരുക.
- നിങ്ങൾ നിങ്ങളെ തന്നെ ബഹുമാനിക്കുക .എങ്കിൽ മറ്റുള്ളവരും നിങ്ങളെ ബഹുമാനിച്ചുകൊള്ളും.
- സത്യം മനസ്സിലാക്കിയശേഷം അത് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്വമാണ്
- കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുക.
- തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക
- ഒരിക്കലും ചതിക്കാത്ത ആത്മസുഹൃത്താണ് മൗനം
- നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തിരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അധ്വാനിക്കേണ്ടി വരില്ല.
- ആയിരം കാതങ്ങളുടെ യാത്രയായിരുന്നാലും തുടങ്ങുന്നത് ഒരൊറ്റ ചുവടുവെയ്പ്പോടെയാണ്
- നിങ്ങൾ ഇഷ്ടപ്പെടാത്തത് മറ്റുള്ളവരോട് ചെയ്യരുത്'
Remove ads
അവലംബം
ഗ്രന്ഥസൂചിക
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads