കൺഫ്യൂഷനിസം
From Wikipedia, the free encyclopedia
Remove ads
കൺഫ്യൂഷനിസം ഒരു പുരാതന ചൈനീസ് ധർമശാസ്ത്ര-തത്വചിന്താ സമ്പ്രദായമാണ്. ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷസിന്റെ ചിന്തകളിൽനിന്നാണ് ഇത് രൂപീകൃതമായത്. ധാർമികതക്കും നല്ല പ്രവർത്തികൾക്കുമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. ധാർമിക, സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപര, മതപര ചിന്തകളുടെ ഒരു സങ്കീർണ സമ്പ്രദായമാണ് കൺഫ്യൂഷ്യനിസം. കിഴക്കൻ ഏഷ്യയുടെ സംസ്കാരത്തിലും ചരിത്രത്തിലും ഇത് വൻ സ്വാധീനം ചെലുത്തിയിരുന്നു. കൺഫ്യൂഷ്യൻ മൂല്യങ്ങൾക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ നൽകുന്ന പ്രോത്സാഹനത്തെ അടിസ്ഥാനമാക്കി പലരും ഇതിനെ ആ രാജ്യങ്ങളിലെ ഔദ്യോഗിക മതമായി കണക്കാക്കുന്നു.ടാങ് രാജവംശത്തിൻറെ കാലത്താണ് (618–907) കൺഫ്യൂഷൻ തത്ത്വങ്ങൾക്ക് പുനർജ്ജനിയുണ്ടായത്.


Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads