മധ്യഅമേരിക്കയിലെ ഒരു സ്വതന്ത്രരാജ്യം From Wikipedia, the free encyclopedia
Remove ads
മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്റ റീക്ക (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക). സ്പാനിഷ് വാക്കായ കോസ്റ്റ റിക്കയുടെ അർത്ഥം സമ്പന്ന തീരം അഥവാ റിച്ച് കോസ്റ്റ് എന്നാണ്. ഈ രാജ്യം ശാന്ത സമുദ്രത്തിനുംകരീബിയൻ കടലിനുമിടക്ക് സ്ഥിതിചെയ്യുന്നു. വടക്ക് നിക്കരാഗ്വ, കിഴക്കും തെക്കും പനാമ, പടിഞ്ഞാറും തെക്കും ശാന്തസമുദ്രം, കിഴക്ക് കരീബിയൻ കടൽ എന്നിയുമായി അതിർത്തി പങ്കിടുന്നു. സാൻ ഹോസെ ആണ് തലസ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തുലെ ജനസംഖ്യ ഏകദേശം 4,133,884 ആണ്.
വസ്തുതകൾ റിപ്പബ്ലിക്ക് ഓഫ് കോസ്റ്റ റീക്കRepública de Costa Rica (റിപ്പബ്ലിക്ക ദെ കോസ്റ്റ റീക്ക), തലസ്ഥാനം ...
റിപ്പബ്ലിക്ക് ഓഫ് കോസ്റ്റ റീക്ക
República de Costa Rica (റിപ്പബ്ലിക്ക ദെ കോസ്റ്റ റീക്ക)
Flag
Coat of arms
ദേശീയഗാനം: Noble patria, tu hermosa bandera(Spanish) Noble homeland, your beautiful flag
ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടൽ.[7][8][9] ലോകത്തെ ഏറ്റവും പഴ 22 ജനാധിപത്യരാഷ്ട്രങ്ങളുടെ പട്ടികയിൽപ്പെട്ട ഏക ലാറ്റിനമേരിക്കൻ രാജ്യമാണ് കോസ്റ്റ റീക്ക[10]മാനവ വികസന സൂചികയിൽ കോസ്റ്റ റീക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽവച്ച് ഏറ്റവും ഉയർന്ന സ്ഥാനത്താണ്. 2011ലെ കണക്കനുസരിച്ച് ലോകത്ത് 69ആമതും.[6]