ക്രേ

From Wikipedia, the free encyclopedia

ക്രേ
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ വാഷിങ്ടൺ സംസ്ഥാനത്തെ സിയാറ്റിലിൽ പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന സെയ്മൂർ ക്രേ സ്ഥാപിച്ച സൂപ്പർ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയാണ്‌ ക്രേ ഇൻകോർപ്പറേറ്റ്സ്. ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസിന്റെ ഉപസ്ഥാപനമാണിത്.[2] 1976-ൽ ക്രേ - 1 എന്ന വെക്ടർ കമ്പ്യൂട്ടർ പുറത്തിറക്കി. 1989-ൽ ക്രേ ഈ കമ്പനിയിൽ നിന്നും വേർപിരിഞ്ഞ് ക്രേ കമ്പ്യൂട്ടർ കോർപ്പറേഷൻ എന്ന കമ്പനി സ്ഥാപിച്ചു. 1995-ൽ പാപ്പരായെങ്കിലും 1996-ൽ സിലിക്കൺ ഗ്രാഫിക്സ് ഇൻക്. ഈ കമ്പനി വാങ്ങി. 2000-ൽ ടെറാ കമ്പ്യൂട്ടർ കമ്പനി വാങ്ങുകയും ക്രേ ഇൻക് സ്ഥാപിതമാവുകയും ചെയ്തു. ഡാറ്റ സംഭരണത്തിനും അനലിറ്റിക്‌സിനും വേണ്ടിയുള്ള സംവിധാനങ്ങളും ഈ കമ്പനി നിർമ്മിക്കുന്നു.[6]ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളെ റാങ്ക് ചെയ്യുന്ന ടോപ് 500-ൽ നിരവധി ക്രേ സൂപ്പർകമ്പ്യൂട്ടർ സിസ്റ്റങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[7]

വസ്തുതകൾ Type, സ്ഥാപിതം ...

ക്രേ അതിന്റെ സ്ഥാപകനായ സെയ്മൂർ ക്രേ ജനിച്ചു വളർന്ന വിസ്കോൺസിനിലെ ചിപ്പെവ വെള്ളച്ചാട്ടത്തിനുടത്തു ഭാഗികമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. കമ്പനിക്ക് മിനസോട്ടയിലെ ബ്ലൂമിംഗ്ടണിലും (ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസ് ഓഫീസുകളായി പരിവർത്തനം ചെയ്യപ്പെട്ടു) ഓഫീസുകളും ലോകമെമ്പാടുമുള്ള മറ്റ് നിരവധി വിൽപ്പന, സേവനം, എഞ്ചിനീയറിംഗ്, ആർ & ഡി ലൊക്കേഷനുകളും ഉണ്ട്.[8][9]

കമ്പനിയുടെ മുൻഗാമിയായ, ക്രേ റിസേർച്ച് ഇങ്ക്.(Cray Research, Inc. (CRI)), 1972-ൽ കമ്പ്യൂട്ടർ ഡിസൈനറായ സെയ്‌മോർ ക്രേയാണ് സ്ഥാപിച്ചത്.[10]സെയ്‌മോർ ക്രേ പിന്നീട് 1989-ൽ ക്രേ കമ്പ്യൂട്ടർ കോർപ്പറേഷൻ (സിസിസി) രൂപീകരിച്ചു, അത് 1995-ൽ പാപ്പരായി. 1996-ൽ സിലിക്കൺ ഗ്രാഫിക്‌സ് (എസ്‌ജിഐ) ക്രേ റിസർച്ച് ഏറ്റെടുത്തു. 2000-ൽ ടെറ കമ്പ്യൂട്ടർ കമ്പനി ക്രേ റിസർച്ച് ഇങ്ക് എന്ന ബിസിനസ്സ് വാങ്ങിയപ്പോൾ ക്രേ ഇൻക് രൂപീകരിച്ചു. എസ്ജിഐയി(SGI)-ൽ നിന്ന് എറ്റെടുത്തു.[11]കമ്പനിയെ 2019-ൽ 1.3 ബില്യൺ ഡോളറിന് ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസ് വാങ്ങി.[12]

Thumb
ക്രേ-2 സൂപ്പർ കമ്പ്യൂട്ടർ
Remove ads

പുറത്തേക്കുള്ള കണ്ണികൾ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads