കൽപയിൻ
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
പശ്ചിമഘട്ടത്തിലെ ഒരു തനതു മരമാണ് വെള്ള അയനി എന്നുകൂടി അറിയപ്പെടുന്ന കൽപയിൻ (ശാസ്ത്രീയനാമം: Dipterocarpus indicus). 60 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം. 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. വംശനാശഭീഷണി നേരിടുന്ന[1] ഒരു മരം.[2] കറ സ്പിരിറ്റും വാർണീഷും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മരക്കറ പലവിധ ഔഷധങ്ങളായും ഉപയോഗിക്കുന്നു [3] മരത്തടി പൾപ്പിന് ഉപയോഗിക്കാൻ പറ്റില്ലെങ്കിലും പ്ലൈവുഡ് ഉണ്ടാക്കാൻ നല്ലതാണ്.[4] ചെറുപ്പത്തിൽ തണലിലും വളരുന്ന ഈ മരം ഈ ജനുസിലെ മറ്റു മരങ്ങളെപ്പോലെ തീ സഹിക്കില്ല.[5]
ഉത്തര കർണാടകം മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള പശ്ചിമഘട്ടത്തിലെ നിത്യ ഹരിത കാടുകളിൽ താരതമ്യേന അപൂർവമായി കാണുന്ന മരം.[6]

Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads