ഡിപ്റ്ററോകാർപേസീ

From Wikipedia, the free encyclopedia

ഡിപ്റ്ററോകാർപേസീ
Remove ads

17 ജനുസുകളിലായി 500 -ഓളം സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് ഡിപ്റ്ററോകാർപേസീ (Dipterocarpaceae). മിക്ക സ്പീഷിസുകളും ഉഷ്നമേഖലാപ്രദേശങ്ങളിലെ അധികം ഉയരത്തിലല്ലാത്ത മഴക്കാടുകളിലാണ് കാണപ്പെടുന്നത്. ഈ കുടുംബത്തിന് പേരു ലഭിച്ചത് അതിലെ ഒരു ജനുസായ ഡിപ്റ്റോകാർപസിൽ നിന്നാണ്. ഗ്രീക്കുഭാഷയിൽ ഡി=രണ്ട്, റ്റെറോൺ=ചിറക്, കാർപോസ് =കായ എന്നാണ് അർത്ഥങ്ങൾ, അതായത് രണ്ടു ചിറകുള്ള കായകൾ. ഷൂറിയ (196 സ്പീഷിസുകൾ), ഹോപ്പിയ (104 സ്പീഷിസുകൾ), ഡിപ്റ്റോകാർപസ് (70 സ്പീഷിസുകൾ), വട്ടിക (65 സ്പീഷിസുകൾ) എന്നിവയാണ് പ്രധാന ജനുസുകൾ.[2] കാടുകളിലെ ഏറ്റവും ഉയരത്തിൽ (40-70 മീറ്റർ) എത്തുന്ന വന്മരങ്ങളാണ് ഈ കുടുംബത്തിലെ പല അംഗങ്ങളും. ചിലവ 80 -ലേറെ മീറ്റർ ഉയരം വയ്ക്കുന്നവയാണ്. (ഡ്രയോബലനോപ്സ്,[2] ഹോപ്പിയ[3],ഷൂറിയ),[3] എന്നീ ജനുസുകളിൽ ഉള്ളവ). 88.3 മീറ്റർ ഉയരമുള്ള ഷൂറിയ ഫക്വീറ്റിയാനയാണ് ഈ കുടുംബത്തിലെ ഇപ്പോൾ ജീവനോടെയുള്ള ഏറ്റവും ഉയരമുള്ള മരം.[3] മരവ്യാപാരരംഗത്ത് ഏറെ പ്രാധാന്യമുള്ള സ്പീഷിസുകൾ ഈ കുടുംബത്തിൽ ധാരാാമുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ തെകേ അമേരിക്കയുടെ വടക്കുംഭാഗം മുതൽ ആഫ്രിക്ക, സെയ്‌ഷെൽസ്, ഇന്ത്യ, ഇന്തോചൈന, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ എല്ലാം കാണുന്നു.[4] ഏറ്റവും വൈവിധ്യം കാണപ്പെടുന്നത് ബോർണിയോയിലണ്.[5] അമിതമായ മുറിക്കലും, നിയമവിരുദ്ധമായ മരംവെട്ടലും, ഭൂമിയുടെ സ്വാഭാവം മാറ്റലും, എല്ലാം കൂടി പല സ്പീഷിസുകളും ഇപ്പോൾ വംശനാശഭീഷണിയിലാണ്. ഈ മരങ്ങളിൽ നിന്നും വിലപിടിപ്പുള്ള തടി, സുഗന്ധ എണ്ണകൾ, കറകൾ, പ്ലൈവുഡ് എന്നിവയെല്ലാം ലഭിക്കുന്നു. വാല്ലസ് രേഖയ്ക്ക് കിഴക്ക് വളരെ അപൂർവ്വമായേ ഈ സ്പീഷിസുകളെ കാണാറുള്ളൂ.[6]

വസ്തുതകൾ ഡിപ്റ്ററോകാർപേസീ, Scientific classification ...
Remove ads

പരിണാമത്തിനു തെളിവ്

ഒരു പുതിയ പഠനപ്രകാരം ഏഷ്യയിലെ ഡിപ്റ്റോകാർപ്പുവർഗ്ഗത്തിന്റെയും, മഡഗാസ്കറിലെ തദ്ദേശ സസ്യകുടുംബമായ സർക്കോലാനിയേസീയുടെയും പൂർവ്വികൻ ഒന്നുതന്നെയാണ്.[7] ഗൊണ്ട്വാനയിലാണ് ഡിപ്റ്റോകാർപ്പുകളുടെ പൂർവികൻ ഉടലെടുത്തതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം, കൂടാതെ ഏഷ്യയിലെ ഡിപ്റ്റോകാർപ്പുകളുടെ പൂർവികരും സർക്കോലാനിയേസീയും കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഇന്ത്യ-മഡഗാസ്കർ-സെയ്‌ഷെൽസ് പ്രദേശത്ത് ഉണ്ടായിരുന്നെന്നും അങ്ങനെ വന്നുവന്ന് ഏഷ്യയുമായുണ്ടായ കൂട്ടിമുട്ടലിൽ തെക്കുകിഴക്ക് ഏഷ്യയിലും മലേഷ്യയിലും വ്യാപിച്ചു എന്നും മനസ്സിലാക്കാം. ആദ്യ ഡിപ്റ്റെറോകാർപ്പ് പൂമ്പൊടി ബർമ്മയിലാണ് കണ്ടെത്തിയത്, അന്ന് അതും ഇന്ത്യൽ പ്ലേറ്റിന്റെ ഭാഗമായിരുന്നു. അത് ഒലിഗോസീൻ കാലഘട്ടത്തിലേതാണ്. മധ്യമിയോസീൻ കാലമായപ്പോഴെക്കും വ്യത്യസ്തതയും എണ്ണവും കൂടിക്കൂടിവരികയും ചെയ്തു. രാസപരിശോധനാഫലങ്ങളിൽ ഇന്ത്യയിലെ ഇയോസീൻ കാലഘട്ടത്തിലുള്ള ഡിപ്റ്റെറോകാർപ്പിന്റെ റെസിനുകൾ കാണുകയുണ്ടായി.

Remove ads

ഡിപ്റ്ററോകാർപ്പസ് കാടുകൾ

ഉഷ്ണമെഖലാപ്രദേശങ്ങളിലെ ഏറ്റവും പേരുകേട്ട മരങ്ങൾ ഡിപ്റ്റോകാർപസ് ജനുസിൽ നിന്നുള്ളവയാണ്. ഭൂമിയിലെ വൻകാടുകളിലെ മേലാപ്പുകൾ നിറഞ്ഞുനിൽക്കുന്ന ഈ മരങ്ങൾ കാരണം അത്തരം കാടുകൾ ഡിപ്റ്ററോകാർപ്പസ് കാടുകൾ എന്നാണ് അറിയപ്പെടുന്നത് പോലും. ഉഷ്ണമേഖലാ തടിവ്യവസായത്തിലും മുൻപന്തിയിൽ ഈ വൃക്ഷങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. കൂട്ടാതെ പല വനവാസി സമൂഹവും മറ്റു ലഘുവനവിഭവങ്ങൾക്കായി ഈ മരങ്ങളെ ആശ്രയിക്കുന്നു. എന്നാൽ അമിതമായ ചൂഷണം ഈ കാടുകളെ നാശത്തിലേക്കു തള്ളിവിടുകയാണ്. ഏറ്റവും സമ്പന്നമായ ഇത്തരം കാടുകൾ ഉള്ള പശ്ചിമമലേഷ്യയിലെ അമിതചൂഷണത്താൽ പലസസ്യജീവജാലങ്ങളും നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു.[8]

Remove ads

ആർത്രോപോഡ ഫോസ്സിലുകൾ

ഗുജറാത്തിൽ നിന്നും നിന്നും ആംബറിൽ കിട്ടിയ അഞ്ചുകോടി വർഷം പഴക്കമുള്ള ആർത്രോപോഡ ഫോസ്സിലുകൾ ഡിപ്റ്ററോകാർപേസീ സസ്യങ്ങളുടെ കറയിൽ അകപ്പെട്ടരീതിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[9]

കാണപ്പെടുന്ന പരിസ്ഥിതികൾ

ഈ കുടുംബത്തിലെ അംഗങ്ങൾ ഇലപൊഴിക്കുന്നവയും നിത്യഹരിതസ്വഭാവം കാണിക്കുന്നവയുമുണ്ട്.[10] തായ്‌ലാന്റിൽ കടൽനിരപ്പു മുതൽ 1300 മീറ്റർ വരെ ഉയരത്തിൽ കാണുന്നുണ്ട്. അവിടെ താഴ്ന്നസ്ഥലങ്ങളിലും (0-350 മീറ്റർ) നദീതീരങ്ങളിലും, ചുണ്ണാമ്പുകല്ലുകളുള്ള മലകളിലും തീരപ്രദേശത്തെ മലകളിലും എല്ലാം ഇവയെ കാണാം.

ഈ കുടുംബത്തിൽ കേരളത്തിൽ കാണുന്ന സസ്യങ്ങൾ

ഈ കുടുംബത്തിൽ കേരളത്തിൽ കാണുന്ന സസ്യങ്ങൾ കാരാഞ്ഞിലി, തമ്പകം, കാരക്കൊങ്ങ്, കാരപ്പൊങ്ങ്, ഇരുമ്പകം, കമ്പകം, വെള്ളപ്പൈൻ, കൈമരുത്, പുന്നപ്പൂമരം, കൽപയിൻ, വലിയ വെള്ളപ്പൈൻ, തൊണ്ടുപൊളിയൻ പൊങ്ങ്, കാനറക്കൊങ്ങ്, ചെറുപൈൻ, പാമരം തുടങ്ങിയവയാണ്. ഇവയിൽ മിക്കവയും കടുത്ത വംശനാശത്തിന്റെ വക്കിലുള്ളവയുമാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads