ഡ്യൂക്ക് യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
Remove ads
ഡ്യൂക്ക് യൂണിവേഴ്സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിൽ ഡർഹാമിലുള്ള ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ്. 1838 ൽ ഇന്നത്തെ ട്രിനിറ്റി നഗരത്തിൽ മെതഡിസ്റ്റുകളും ക്വക്കറുകളും ചേർന്ന് സ്ഥാപിച്ച ഈ സ്കൂൾ 1892 ൽ ഡർഹാമിലേയ്ക്കു മാറ്റി സ്ഥാപിക്ക്പ്പെട്ടു.[12]
1924-ൽ പുകയില, വൈദ്യുത വ്യവസായിയായിരുന്ന ജെയിംസ് ബുക്കാനൻ ഡ്യൂക്ക്, വടക്കൻ കരോലിന, തെക്കൻ കരോലിന എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കുട്ടികളുടെ ക്ഷേമം, ആത്മീയ ജീവിതം എന്നിങ്ങനെ തെരഞ്ഞെടുത്ത വിഷയങ്ങളിൽ സേവനം നൽകുന്നതിനായി 'ദ ഡ്യൂക്ക് എൻഡോവ്മെന്റ്' എന്നപേരിൽ ഒരു ധർമ്മസ്ഥാപനം രൂപികരിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ രോഗാതുരനായ പിതാവ് വാഷിംഗ്ടൺ ഡ്യൂക്കിന്റെ ബഹുമാനാർഥം ഈ വിദ്യാഭ്യാസ സ്ഥാപനം ഡ്യൂക്ക് യൂണിവേഴ്സിറ്റി എന്നു പേരുമാറ്റം നടത്തുകയും ചെയ്തു.
ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ കാമ്പസ് 8,600 ഏക്കറിൽ (3,500 ഹെക്ടറോളം) ഡർഹാമിലെ മൂന്ന് തുടർച്ചയായ കാമ്പസുകളിലും ബ്യൂഫോർട്ടിലെ ഒരു മറൈൻ ലാബിലുമായി വ്യാപിച്ചുകിടക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads