ദുലീപ് ട്രോഫി

From Wikipedia, the free encyclopedia

Remove ads

ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് ദുലീപ് ട്രോഫി. ടീമുകൾ വിവിധ മേഖലകളായാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആദ്യകാല ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ കുമാർ ശ്രീ ദുലീപ്‌സിങ്ജിയുടെ പേരിലാണ് ഈ ടൂർണമെന്റ് തുടങ്ങിയിരിക്കുന്നത്.

വസ്തുതകൾ രാജ്യങ്ങൾ, കാര്യനിർ‌വാഹകർ ...
Remove ads

ചരിത്രം

1961-62 സീസണിലാണ് ബി.സി.സി.ഐ. ദുലീപ് ട്രോഫി ടൂർണമെന്റ് തുടങ്ങിയത്. ആദ്യ ടൂർണമെന്റിൽ ദക്ഷിണമേഖലയെ 10 വിക്കറ്റിന് തോല്പിച്ച് പശ്ചിമമേഖല ജേതാക്കളായി. 2009-ലും വിജയം കൈവരിച്ച പശ്ചിമമേഖല 17 തവണ ദുലീപ് ട്രോഫി നേടിയിട്ടുണ്ട്.[3]

ടൂർണമെന്റ്

വടക്കൻമേഖല, ദക്ഷിണമേഖല, കിഴക്കൻമേഖല, പശ്ചിമമേഖല, മധ്യമേഖല എന്നീ അഞ്ച് മേഖലകളാണ് ദുലീപ് ട്രോഫിയിൽ പങ്കെടുക്കാറുള്ളത്. തുടക്കത്തിൽ നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരം ക്രമീകരിച്ചിരുന്നത്. എന്നാൽ 1993-94 സീസൺ മുതൽ മത്സരം ലീഗടിസ്ഥാനത്തിലേക്ക് മാറ്റി.

2002-03 സീസണിൽ മേഖലാ ടീമുകളെ എലൈറ്റ് എ, എലൈറ്റ് ബി, എലൈറ്റ് സി, പ്ലേറ്റ് എ, പ്ലേറ്റ് ബി എന്നിങ്ങനെ പേരുമാറ്റി ക്രമീകരിച്ചിരുന്നത്. എന്നാൽ ടീമുകളുടെ സ്വത്വം നഷ്ടമാകുമെന്ന കാരണത്താൽ ആ സീസൺ കഴിഞ്ഞ ശേഷം ഈ രീതി ഒഴിവാക്കി പഴയ രീതി തന്നെ പുനഃസ്ഥാപിച്ചു.[4] 2003–04 സീസൺ മുതൽ അഞ്ച് മേഖലാ ടീമുകൾക്കുപുറമെ അതിഥി ടീമായി ഒരു വിദേശ ടീമും പങ്കെടുക്കുന്നുണ്ട്. ആദ്യം പങ്കെടുത്ത വിദേശ ടീം ഇംഗ്ലണ്ട് എ ആയിരുന്നു.

Remove ads

ടീമിന്റെ ഘടന

രഞ്ജി ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിലെ വിവിധ കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ദുലീപ് ട്രോഫിക്കുള്ള മേഖലാ ടീമുകളെ നിശ്ചയിക്കുന്നത്. ഓരോ മേഖലയിലും ഉൾപ്പെടുന്ന രഞ്ജി ടീമുകൾ താഴെ നല്കിയിരിക്കുന്നു.

അതിഥി ടീമുകൾ

2003-04 സീസൺ മുതൽ ദുലീപ് ട്രോഫിയിൽ ഒരു വിദേശ ടീം അതിഥി ടീമായി കളിക്കുന്നുണ്ട്. ഇതുവരെ പങ്കെടുത്ത വിദേശ ടീമുകളുടെ വിവരം ചുവടെ:

കൂടുതൽ വിവരങ്ങൾ സീസൺ, അതിഥി ടീം ...

ജേതാക്കൾ

കൂടുതൽ വിവരങ്ങൾ സീസൺ, ജേതാക്കൾ ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads