വസീം ജാഫർ
ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ From Wikipedia, the free encyclopedia
Remove ads
വസീം ജാഫർ ഒരു അന്താരാഷ്ട്ര ഇന്ത്യൻ ക്രിക്കറ്ററാണ്. 1978 ഫെബ്രുവരി 16ന് മുബൈയിൽ ജനിച്ചു. വലംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ഓഫ് സ്പിന്നറുമാണ്. 15ആം വയസിൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ഒരു ഇന്നിംഗ്സിൽ 400 റൺസ് നേടി പുറത്താകാതെ നിന്ന ജാഫർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ആ മികവ് തുടർന്നു. രഞ്ജി ട്രോഫിയിലെ തന്റെ രണ്ടാം മത്സരത്തിൽ ജാഫർ 314 റൺസ് നേടി. 2002ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും നാല് ഇന്നിംഗ്സുകളില് നിന്നായി 46 റൺസ് നേടാനേ ജാഫറിന് കഴിഞ്ഞുള്ളു. 2006 നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റം. വെസ്റ്റ് ഇൻഡീസിനെതിരെ ആന്റിഗ്വ റീക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ തന്റെ ആദ്യ ഇരട്ട സെഞ്ചുറി നേടി. അന്ന് നേടിയ 212 റൺസാണ് ജാഫറിന്റെ ടെസ്റ്റിലെ ഉയർന്ന് സ്കോർ.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads