മാണിക്ക്യച്ചെമ്പഴുക്ക

ചെടിയുടെ ഇനം From Wikipedia, the free encyclopedia

മാണിക്ക്യച്ചെമ്പഴുക്ക
Remove ads

കുറ്റിച്ചെടിയായി വളരുന്ന ഒരു ഉദ്യാന സസ്യമാണ്‌ മാണിക്യച്ചെമ്പഴുക്ക (Golden Dewdrop). വെർബനേസി (Verbenaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Duranta erecta എന്നാണ്‌.

വസ്തുതകൾ Golden Dewdrop, Scientific classification ...
Thumb
മാണിക്യച്ചെമ്പഴുക്ക
Remove ads

വിവരണം

മാണിക്യച്ചെമ്പഴുക്ക കുറ്റിചെടിയായി വളരുന്ന ഒരു സസ്യമാണ്. ഏകദേശം 18 അടി(5.5 മീ.) ഉയരത്തിൽ വരെ വളർന്നു പന്തലിക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തിയ ചെടികളിൽ ചെറിയ മുള്ളുകൾ കാണാറുണ്ട്. ചെറിയ ചെടികളിൽ സാധാരണ ഗതിയിൽ മുള്ളുകൾ കാണാറില്ല. ഇലകൾക്ക് ഇളം പച്ച നിറമാണുള്ളത്, ഇവയ്ക്ക് 3 ഇഞ്ച്(8 സെ.മി) നീളമുണ്ടാകാറുണ്ട്. പൂക്കൾ ഇളം നീല നിറത്തിലോ, വയലറ്റ് നിറത്തിലോ ആണ്‌ കാണാറുള്ളത്. വർഷത്തിൽ മുഴുവൻ സമയവും ഈ ചെടിയിൽ പൂക്കൾ കാണാറുണ്ട്. ചെടിയിലെ കായ്കൾക്ക് മഞ്ഞ നിറമാണുള്ളത്. കാഴ്ചയിൽ കായ്കൾക്ക് മഞ്ഞ നിറത്തിലുള്ള മുത്തുകളോട് സാമ്യമുണ്ട്. ഇതിന്റെ ഇലകളും കായ്കളും വിഷമാണ്, ഈ വിഷം കുട്ടികൾ, പട്ടി, പൂച്ച എന്നിവയെ കൊല്ലാൻ തക്ക വീര്യമുള്ളതാണ്‌.[1]. എന്നിരുന്നാലും കുയിലുകളും മറ്റും ഇതിന്റെ കായ് ഭക്ഷിക്കാറുണ്ട്. സൂര്യന്റെ പര്യായ പദമായി മാണിക്യച്ചെമ്പഴുക്ക ഉപയോഗിക്കാറുണ്ട്

Remove ads

ശാസ്ത്രീയമായ വർഗ്ഗീകരണം

ഡുരാന്റ എന്ന് ജനുസ്സിനു പേരു നൽകിയത് കാസ്റ്റർ ഡുരാന്റസ് എന്ന പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റലിക്കാരനായ സസ്യ ശാസ്ത്രജ്ഞനോടുള്ള ആദരസൂചകമായാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads