കരിമരം

From Wikipedia, the free encyclopedia

കരിമരം
Remove ads

നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരു വൃക്ഷമാണ് കരിമരം അഥവാ കരിന്താളി(Ebony). ഇംഗ്ലീഷിൽ എബണി എന്ന് വിളിയ്ക്കുന്ന മരത്തിന്റെ ഇനങ്ങൾ ഏഷ്യയിലെ കിഴക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും കാണാം.(ശാസ്ത്രീയനാമം: Diospyros ebenum). കരിന്താളി, മുസ്‌തമ്പി, എബണി എന്നെല്ലാം അറിയപ്പെടുന്നു.

വസ്തുതകൾ കരിമരം, Scientific classification ...

ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. നിറയെ കറുത്ത കുത്തുള്ള കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റിമീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയുമുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല[അവലംബം ആവശ്യമാണ്]. പൂവിന് പച്ച കലർന്ന മഞ്ഞ നിറമാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.

Remove ads

കുറിപ്പ്

Diospyros assimilis Archived 2016-03-05 at the Wayback Machine എന്ന മരവും Diospyros ebenum എന്ന മരവും രണ്ടു സ്പീഷിസ് ആണെന്ന് പലയിടത്തും കാണുന്നുണ്ട്. എന്നാൽ The Plantlist Archived 2019-09-25 at the Wayback Machine -ൽ കാണുന്നതു പ്രകാരം ഇവിടെ രണ്ടു മരങ്ങളും ഒരേ സ്പീഷിസ് തന്നെയാണെന്നുള്ള രീതിയിൽ ആണ് ചേർത്തിരിക്കുന്നത്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads