എഡിൻബറോ

From Wikipedia, the free encyclopedia

എഡിൻബറോmap
Remove ads

സ്കോട്ട്‌ലാന്റിന്റെ തലസ്ഥാനമാണ് എഡിൻബർഗ്. ഗ്ലാസ്ഗോയ്ക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും. സ്കോട്ട്ലന്റിലെ 32 പ്രാദേശിക സർക്കാർ കൗൺസിൽ പ്രദേശങ്ങളിൽ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമാണ് എഡിൻബർഗ്.

വസ്തുതകൾ Edinburgh Dùn Èideann, Sovereign state ...

1473 മുതൽ എഡിൻബർഗ് സ്കോട്ട്ലന്റിന്റെ തലസ്ഥാനമാണ്. നവോത്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം. എഡിൻബർഗ് സർ‌വകലാശാലയയിരുന്നു ഇവിടുത്തെ നവോത്ഥാനത്തിന് നേതൃത്വം വഹിച്ചത്. "വടക്കിന്റെ ഏഥൻസ്" എന്നൊരു വിളിപ്പേര് നഗരത്തിന് ലഭിക്കാൻ ഇത് കാരണമായി. എഡിൻബർഗിലെ ഓൾഡ് ടൗൺ, ന്യൂ ടൗൺ ജില്ലകളെ 1995ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. 2001ൽ നടന്ന കനേഷുമാരി അനുസരിച്ച് 448,625 ആണ് ഇവിടുത്തെ ജനസംഖ്യ.

എഡിൻബർഗിൽ വർഷം തോറും നടക്കുന്ന എഡിൻബർഗ് ഫെസ്റ്റിവൽ വളരെ പ്രസിദ്ധമാണ്. വർഷം തോറും നടത്തപ്പെടുന്ന, ഔദ്യോഗികവും അല്ലാത്തതുമായ ഒരു കൂട്ടം ആഘോഷങ്ങൾ ചേർന്നതാണ് ഈ ഉത്സവം. എഡിൻബർഗ് ഫെസ്റ്റിവലിനായി എത്തുന്നവരുടേയും നഗരത്തിലെ സ്ഥിരതാമസക്കഅരുടേയും എണ്ണം ഏറക്കുറെ തുല്യമാണ്. ഇവയിൽ ഏറ്റവും പ്രശസ്തമായവ എഡിൻബർഗ് ഫ്രിഞ്ച്, ദ എഡിൻബർഗ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ദ എഡിൻബർഗ് മിലിറ്ററി റ്റാറ്റൂ, എഡിൻബർഗ് അന്താരാഷ്ട്ര ചലച്ചിത്രമേള , എഡിൻബർഗ് അന്താരാഷ്ട്ര പുസ്തകമേള എന്നിവയാണ്.

യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിൽ, ലണ്ടന് പിന്നിലായി, ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന നഗരമാണിത്. 1.3 കോടി വിനോദ സഞ്ചാരികളാണ് വർഷം തോറും എഡിൻബർഗ് നഗരത്തിലെത്തുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads