എൽബ് നദി
From Wikipedia, the free encyclopedia
Remove ads
മധ്യയൂറോപ്പിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് എൽബ്. വടക്കൻ റിപ്പബ്ലിക്കിലെ ക്രോണോസ് മലനിരകളിൽനിന്നും ഉൽഭവിക്കുന്ന എൽബ് നദി ബൊഹെമിയ പ്രദേശത്തെ മുറിച്ചുകടന്ന് ജർമനിയിലെ കുക്സാവനിൽ വെച്ച് വടക്കൻ കടലിൽ പതിക്കുന്നു. എൽബ് നദിയുടെ ആകെ നീളം 1084 കിലോമീറ്ററാണ് (680 മൈൽ).[1] വ്ലാറ്റ്വ, സാൽ, ഹാവെൽ, ഓർ എന്നിവയാണ് എൽബിന്റെ പ്രധാന പോഷകനദികൾ.[1] കൂടുതൽ ദൂരവും ജർമനിയിലൂടെ ഒഴുകുന്ന എൽബ് നദി ചെക്ക് റിപ്പബ്ലിക്ക്, ഓസ്ട്രിയ ,പോളണ്ട് എന്നീ രാജ്യങ്ങളിലൂടെയും ഒഴുകുന്നുണ്ട്. ഹാംബർഗ്, വ്റ്റെൻബെർഗ്, ഡ്രെസ്ഡെൻ എന്നിവയാണ് എൽബ് നദിക്കരയിലെ പ്രധാന നഗരങ്ങൾ. വടക്കൻ ജർമ്മനിയിലെ കാർഷികാവശ്യങ്ങൾക്കുള്ള ജലത്തിന്റെ പ്രധാനസ്ത്രോതസ് എൽബ് നദിയാണ്. എൽബ് സമതലത്തിൽ ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം ആളുകൾ താമസിക്കുന്നുണ്ട്[1].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads