ഡൈപോൾ

From Wikipedia, the free encyclopedia

ഡൈപോൾ
Remove ads

ചെറിയ അകലത്തിൽ വർത്തിക്കുന്ന തുല്യവും വിപരീതവുമായ രണ്ടു വൈദ്യുത ചാർജുകൾ (+q,-q) ചേർന്ന വ്യൂഹമാണ് ഡൈപോൾ (Dipole) . ധന (postive), ഋണ (negative) ചാർജുകൾക്ക് വിസ്ഥാപനം സംഭവിച്ച അണു(atom)വിനേയും ഡൈപോൾ എന്നു പറയാം. വൈദ്യുത ചാർജുകളുടെ ഇത്തരം യുഗ്മം വൈദ്യുത ഡൈപോൾ (electric dipole) ആകുന്നു. ചാർജ് q-വിനെ അകലം I കൊണ്ടു ഗുണിച്ചു കിട്ടുന്ന ഫലം ഡൈപോൾ ആഘൂർണം (dipole moment) എന്നറിയപ്പെടുന്നു.

Thumb
Electric field lines of two opposing charges separated by a finite distance.
Thumb
Magnetic field lines of a ring current of finite diameter.
Thumb
Field lines of a point dipole of any type, electric, magnetic, acoustic, …

ചെറിയൊരു കാന്തദണ്ഡിനെ കാന്തിക ഡൈപോൾ (magnetic dipole) എന്നു പറയാം. ഇത് ഉത്തര, ദക്ഷിണ ധ്രുവങ്ങളുടെ ഒരു യുഗ്മമാണ്. ധ്രുവങ്ങൾ തമ്മിലുള്ള അകലമാണ് കാന്തദണ്ഡിന്റെ നീളം. വിപരീത സ്വഭാവമുള്ളവയെങ്കിലും ധ്രുവങ്ങളുടെ ശക്തി തുല്യമായിരിക്കും. ധ്രുവബല(pole strength)ത്തിനെ ധ്രുവങ്ങൾ തമ്മിലുള്ള അകലംകൊണ്ടു ഗുണിച്ചുകിട്ടുന്ന ഫലമാണ് ഇവിടെ ഡൈപോൾ ആഘൂർണം.

വൈദ്യുത ഡൈപോളിന്റെ ഘടകങ്ങളായ ധന, ഋണ ചാർജു കളെ വേർപെടുത്താൻ കഴിയുമെങ്കിലും കാന്തിക ഡൈപോളിന്റെ കാര്യത്തിൽ ഇതു സാധ്യമല്ല. കാന്തത്തെ എത്ര ചെറുതായി മുറിച്ചാലും ഏതു കഷണത്തിനും ഉത്തര-ദക്ഷിണ ധ്രുവങ്ങൾ ഉണ്ടായിരിക്കും. തന്മാത്ര (molecule)യുടെ തലത്തിൽപ്പോലും ഉത്തര, ദക്ഷിണ ധ്രുവങ്ങൾ വേർപെടുകയില്ല. കാന്തിക ഏകധ്രുവങ്ങളുടെ (magnetic monoppoles) അസ്തിത്വം സൈദ്ധാന്തികമായി പ്രവചിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ അവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൈപോൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads