എല്ലിയട്ട്, നോർത്തേൺ ടെറിട്ടറി
From Wikipedia, the free encyclopedia
Remove ads
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് എല്ലിയട്ട്. സ്റ്റുവർട്ട് ഹൈവേയിലെ ഡാർവിനും ആലീസ് സ്പ്രിംഗ്സിനും ഇടയിലുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബാർക്ലി മേഖലയിലെ യാപുർക്കുലാങ്ങ് വാർഡിൽ ഉൾപ്പെടുന്ന ഈ നഗരം ജിംഗിലി ജനതയുടെ അധിവാസകേന്ദ്രമാണ്. പട്ടണത്തിന്റെ പരമ്പരാഗത പേര് കുലുമിന്ദിനി എന്നാണ്. 2016-ലെ ജനസംഖ്യാ കണക്കെടുപ്പിൽ എല്ലിയട്ടിലെ ജനസംഖ്യ 339 ആയിരുന്നു.[2]
രണ്ടാം ലോക മഹായുദ്ധകാലത്ത് ഓസ്ട്രേലിയൻ ആർമി ക്യാമ്പായി ന്യൂകാസിൽ വാട്ടേഴ്‌സ് സ്റ്റേഷനിലെ നമ്പർ 8 ബോറിന്റെ സ്ഥലത്താണ് നഗരം സ്ഥാപിക്കപ്പെട്ടത്. ആർമി ക്യാപ്റ്റൻ ആർഡി (സ്നോ) എലിയട്ട് എംബിഇയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ന്യൂകാസിൽ വാട്ടേഴ്സിൽ നിന്നും 23 കിലോമീറ്റർ അകലെ ന്യൂകാസിൽ വാട്ടേഴ്സ് സ്റ്റേഷന്റെ അറ്റത്തായാണ് എലിയട്ടിൻറെ സ്ഥാനം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads