അടങ്കൽ
From Wikipedia, the free encyclopedia
Remove ads
ഏതെങ്കിലും ഒരു നിശ്ചിത ജോലി ചെയ്തുതീർക്കുന്നതിന്, അതിൻമേൽ ഉണ്ടാകാവുന്ന എല്ലാവിധത്തിലുള്ള ചെലവുകളുടെയും മതിപ്പ് ഇനംപ്രതി കണക്കാക്കിയശേഷം, മൊത്തച്ചെലവ് കൂട്ടിയെടുക്കുന്നതാണ് അടങ്കൽ (estimate). ഇത് ഒരു മതിപ്പ് അനുസരിച്ചുള്ള തുകയായിരിക്കും. ഉദാഹരണമായി കരാർ (contract) വ്യവസ്ഥയിൽ ചെയ്യേണ്ട പണികളിൽ ഏർപ്പെടാറുള്ളവർ, അതിൽ ഏർപ്പെടുന്നതിനു മുൻപുതന്നെ മെയ്ക്കാട്ടു ജോലികൾക്കുള്ള ചെലവും ഉപയോഗപ്പെടുത്തേണ്ട സാധനങ്ങളുടെ വിലയും കണക്കിലെടുത്തുകൊണ്ടായിരിക്കും ഒരു അടങ്കൽ നിശ്ചയിക്കുന്നത്. ഏതു കാര്യം സംബന്ധിച്ചുള്ളതായിരുന്നാലും അതിലടങ്ങുന്ന വലുതും ചെറുതുമായ എല്ലാ ഇനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മൊത്തം തുകയായിരിക്കും അടങ്കൽ. സാധാരണയായി ചെലവുകൾ അടങ്കൽ തുകയിൽ കവിയാറില്ല.

![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടങ്കൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads