ലെയൻഹാർട് ഓയ്ലർ

From Wikipedia, the free encyclopedia

ലെയൻഹാർട് ഓയ്ലർ
Remove ads

ഒരു സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനുമായിരുന്നു ലെയൻഹാർട് ഓയ്ലർ (ജർമ്മൻ ഉച്ചാരണം: [ˈɔʏlɐ], Audio file "LeonhardEulerByDrsDotChRadio.ogg" not found, Standard German pronunciation, ഇംഗ്ലീഷ്: "Oiler";[1]1707 ഏപ്രിൽ 151783 സെപ്റ്റംബർ 18). ഗണിതശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും വളരെയധികം ശാഖകളിൽ അദ്ദേഹത്തിന്റെ സംഭാവനകളൂണ്ട്. കലനം, പ്രകാശികം, ഗ്രാഫ് തിയറി, ബലതന്ത്രം, ദ്രവാവസ്ഥാഭൗതികം, ഒപ്റ്റിക്സ്, ജ്യോതിശാസ്ത്രം മാത്തമാറ്റിക്കൽ ഫങ്ഷൺ[2] മുതലായ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ അദ്ദേഹം പ്രധാനപ്പെട്ട പഠനങ്ങൾ നടത്തിയിട്ടുണ്ട്.

വസ്തുതകൾ ലെയൻഹാർട് ഓയ്ലർ, ജനനം ...

ഇദ്ദേഹം തന്റെ ജീവിതത്തിന്റെ മുഖ്യഭാഗവും സെന്റ് പീറ്റേഴ്സ് ബർഗ്, റഷ്യ, ബെർലിൻ, പ്രഷ്യ എന്നിവിടങ്ങളിലാണ് ചെലവഴിച്ചത്. പതിനെട്ടാം നൂറ്റാണ്ടിലെ പ്രധാന ഗണിതശാസ്ത്രജ്ഞനായും ഗണിതശാസ്ത്രജ്ഞന്മാരിൽ ഏറ്റവും പ്രമുഖരിൽ ഒരാളായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. ഏറ്റവും കൂടുതൽ ഗണിതശാസ്ത്രരചനകൾ നടത്തിയ വ്യക്തിയും ഇദ്ദേഹമാണ്.[3] ലപ്ലാസ് ഓയ്ലറെപ്പറ്റി ഇപ്രകാരം പറഞ്ഞിട്ടുണ്ടത്രേ. "ഓയ്ലർ വായിക്കൂ, ഓയ്ലർ വായിക്കൂ, അദ്ദേഹം ഞങ്ങൾക്കെല്ലാം മീതേയാണ്."[4]

Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads