യൂസ്റ്റോമ

From Wikipedia, the free encyclopedia

യൂസ്റ്റോമ
Remove ads

ജെൻഷൻ കുടുംബത്തിലെ ഒരു ചെറിയ ജനുസ്സായ യൂസ്റ്റോമ, സാധാരണ ലിസിയാൻത്തസ് അല്ലെങ്കിൽ ജെൻഷൻ പ്രെയറി എന്നും അറിയപ്പെടുന്നു.[1] തെക്കേ അമേരിക്ക, മെക്സിക്കോ, കരീബിയൻ, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[2] ഈ ജനുസ്സ് സാധാരണയായി പുൽമേടുകളിലും പാഴ്നിലങ്ങളിലും കാണപ്പെടുന്നു.

ലിസിയാൻത്തസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ലിസിയാൻത്തസ് (വിവക്ഷകൾ) എന്ന താൾ കാണുക. ലിസിയാൻത്തസ് (വിവക്ഷകൾ)

വസ്തുതകൾ യൂസ്റ്റോമ, Scientific classification ...
Remove ads

വിവരണം

15-60 സെ.മീ വരെ ഉയരത്തിൽ വളരുന്ന ബഹുവർഷ കുറ്റിച്ചെടികളിൽ നീല കലർന്ന പച്ചനിറവും ചെറുതും നീളമുള്ളതും ആയ നീരുള്ള ഇലകൾ, വലിയ ഫണൽ ആകൃതിയിലുള്ള പുഷ്പങ്ങൾ എന്നിവ കാണപ്പെടുന്നു. ചിലപ്പോൾ മൂന്നു അടി ഉയരം വരെ ഒറ്റ കാണ്ഡമായും നീളത്തിൽ വളരെ ഉയരത്തിലും ശാഖകളായും വളരുന്നു. പുഷ്പങ്ങൾ രണ്ട് ഇഞ്ചുകൾ വരെ വളരുകയും വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുകയും ചെയ്യാം. പിങ്ക്, പർപ്പിൾ, വൈറ്റ്, നീല എന്നിവയുടെ എല്ലാ ഷേഡുകളിലും പൂക്കളെ കാണാൻ കഴിയുന്നു. ഇതുകൂടാതെ ചിലത് ഇരട്ടനിറങ്ങളും കണ്ടുവരുന്നു. ചിലപ്പോൾ മഞ്ഞയും ചുവപ്പും നിറങ്ങളിലും കാണപ്പെടുന്നു.

യൂസ്റ്റോമ പൂക്കൾ ഒന്നുകിൽ ഒറ്റപൂക്കളായോ അല്ലെങ്കിൽ രണ്ടുപൂക്കളായോ കാണപ്പെടുന്നു. [3] യൂസ്റ്റോമ സാധാരണയായി ഒന്നു മുതൽ മൂന്നു അടി വരെ മാത്രം ഉയരമുള്ളവയാണ്. എന്നിരുന്നാലും എട്ട് ഇഞ്ച് വരെ ഉയരമുള്ള കുള്ളൻ വംശങ്ങളും ഇക്കൂട്ടത്തിൽ കാണപ്പെടുന്നു.[4]

Remove ads

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads