ധനകാര്യം
From Wikipedia, the free encyclopedia
Remove ads
ധനകാര്യം (Finance) അക്കൗണ്ടിങ്ങുമായി അടുത്തു ബന്ധമുള്ള ഒരു പഠനമേഖലയാണ്. ഉറപ്പുള്ളതും ഉറപ്പില്ലാത്തുമായ സാഹചര്യങ്ങളിൽ ആസ്തിയും ബാദ്ധ്യതകളും (assets and liabilities allocation) എങ്ങനെ വിനിയോഗിക്കണം എന്നുള്ളതാണ് ധനകാര്യത്തിന്റെ മുഖ്യ വിഷയം. സാമ്പത്തികശാസ്ത്രത്തിന്റെ (economics) സിദ്ധാന്തങ്ങൾ പലപ്പോഴും ധനകാര്യമേഖല പ്രാവർത്തികമാക്കുന്നു. പണത്തിന്റെ വിനിമയം പഠിക്കുന്ന ഒരു ശാസ്ത്രമായി ഇതിനെ കാണാം. ടൈം വാല്യു ഓഫ് മണി ധനകാര്യത്ത്തിലെ ഒരു പ്രധാന പ്രമേയം ആണ്. ഇതുപ്രകാരം ഒരു യൂണിറ്റ് പണത്തിന്റെ മൂല്യം കാലക്രമേണ മാറിക്കൊണ്ടിരിക്കും എന്നാണ്. പൊതു ധനകാര്യം, കോർപറേറ്റ് ധനകാര്യം, വ്യകതികളുടെ ധനകാര്യം എന്നിങ്ങനെ ഇതിനെ തരം തിരിക്കാം.
Remove ads
വ്യക്തിഗത ധനകാര്യം
(Personal Finance) ഇതിൽ പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്.
- ഭാവിയിൽ ഉണ്ടാവാൻ ഇടയുള്ള വ്യക്തിഗതമോ അല്ലാത്തതോ ആയ സംഭവങ്ങളിൽ നിന്നുള്ള സാമ്പത്തിക സംരക്ഷണം
- കുടുംബ സ്വത്ത് അടുത്ത തലമുറയ്ക്കു കൈമാറുക (പൈതൃക സ്വത്ത്, അനന്തരാവകാശം)
- സ്വന്തം പണം കൈകാര്യം ചെയ്യുക
- ടാക്സ് സമ്പന്തമായ വിഷയങ്ങൾ
- വ്യക്തി സ്വത്തിൽ വായ്പക്കുള്ള സ്വാധീനം
- ഭാവിയിലേക്കു സമ്പാദ്യം കരുതിവെക്കുക
കുട്ടികളുടെ വിദ്യാഭ്യാസം, ആസ്തികൾ (കാർ, വീട്) മുതലായവ വാങ്ങുക, ഇൻഷുറൻസ്, വിരമ്മിക്കൽ ഇതിനൊക്കെ പണം നിക്ഷേപിക്കുന്നത് വ്യക്തിഗത ധനകാര്യത്തിൽ വരും.
Remove ads
കോർപറേറ്റ് ധനകാര്യം
കമ്പനികളുടെ മൂലധനം (capital), ധനശേഖരണം (Funding) എന്നിവയായി ബന്ധപ്പെട്ട മേഖലയാണ് കോർപറേറ്റ് ധനകാര്യം. ഓഹരി നിക്ഷേപകർക്ക് വേണ്ടി കമ്പനിയുടെ മൂല്യം വര്ധിപ്പിക്കനായി മാനേജർമാർ എടുക്കുന്ന പ്രവർത്തികളും അതിനുപയോഗിക്കുന്ന ഉപകരണങ്ങളും ഇതിൽപ്പെടുന്നു. അപകടസാധ്യത (risk), ലാഭം ഇത് രണ്ടും സമതുലിതാവസ്ഥയിൽ കൊണ്ടുപോവുന്നതിലൂടെയാണ് ഇത് സാധ്യമാകുക.
ഏത് പ്രൊജക്ട്കൾ എടുക്കണം, കമ്പനി ധനം എങ്ങനെ ശേഖരിക്കണം (ഓഹരി, കടം, വരുമാനം), ലാഭവീതം എത്ര കൊടുക്കണം ഇവ മൂന്ന് പ്രധാന വിഷയങ്ങളാണ്.
അക്കൗണ്ടിങ് പ്രധാനമായും കഴിഞ്ഞുപോയ ധനവിനിമയത്തിന്റെ കണക്കു സൂക്ഷിപ്പാവുംപോൾ ധനകാര്യത്തിന്റെ ശ്രദ്ധ വിഭവങ്ങളുടെ വിനിയോഗത്തിലാണ്.
Remove ads
പൊതു ധനകാര്യം
രാജ്യങ്ങൾ അല്ലെങ്കിൽ പൊതുസ്ഥാപനങ്ങളുടെ ധനവിനിമയം ആണു പൊതു ധനകാര്യം ചർച്ച ചെയ്യുന്നത്.
പൊതുകാര്യ സ്ഥാപനങ്ങളുടെ വരുമാന സ്രോതസ്സുകൾ, ബട്ജറ്റ്, ചെലവ് ഇതൊക്കെ ഇതിൽ ഉള്പ്പെടുന്നു. കേന്ദ്ര ബാങ്കുകൾ, സർക്കാരുകൾ ഇവ സാമ്പത്തിക മേഖലയിലെ പ്രമുഖ കളിക്കാരാണ്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads