ചൂണ്ട

From Wikipedia, the free encyclopedia

ചൂണ്ട
Remove ads

പുരാതനകാലം മുതൽ മനുഷ്യൻ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണ് ചൂണ്ട അഥവാ ചൂണ്ടൽ. ഒരു കൊളുത്തിന്റെ ആകൃതിയിലുള്ള ലോഹനിർ‍മ്മിതമായ ഈ ഉപകരണവും ചരട്,കമ്പ്,പൊങ്ങ്,ഭാരം തുടങ്ങി മറ്റ് ചേരുവകളും കൂടിച്ചേർന്ന സംവിധാനത്തെയും ചൂണ്ട എന്നറിയപ്പെടാറുണ്ട്.

Thumb
ചൂണ്ടക്കൊളുത്തിന്റെ ഭാഗങ്ങൾ

ഒരു സൂചിവളച്ചുവച്ച ആകൃതിയിലുള്ള ചൂണ്ടക്കൊളുത്തിന്റെ അഗ്രം രണ്ടു ഭാഗത്തേക്കും, മുന്നോട്ടും പിറകോട്ടും, കൂർത്ത രീതിയിലാണ്. അതുകൊണ്ട് കൊളുത്തിൽ കുടുങ്ങിയ മത്സ്യത്തിന് രക്ഷപ്പെട്ടു പോകാൻ പ്രയാസമാണ്.

Remove ads

ഉപയോഗരീതി

നീളമുള്ള ഒരു കമ്പിൽ ഇത് ചരടിൽ കെട്ടിത്തൂക്കിയിരിക്കും. ചൂണ്ടയുടെ അറ്റത്ത് ഇര കൊളുത്തിയിട്ട ശേഷം വെള്ളത്തിലിടുന്നു. ഇരയെ കൊത്തി വിഴുങ്ങുന്ന മത്സ്യത്തിന്റെ വായിൽ കൊളുത്ത് ഊരിപ്പോകാത്തവിധം കുടുങ്ങുന്നു. ഇങ്ങനെയാണ് മത്സ്യബന്ധനം നടത്തുന്നത്. ചൂണ്ടച്ചരടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിവുള്ള (പൊങ്ങ്) വസ്തുക്കൾ കെട്ടിയിടാറുണ്ട്. ചൂണ്ടയിൽ മത്സ്യം കൊത്തുന്നതുമൂലം ചരടിലുണ്ടാക്കുന്ന ചലനം പൊങ്ങിൽ നന്നായി പ്രതിഫലിപ്പിക്കുന്നതിനും ജലപ്പരപ്പിൽ നിന്നും ചൂണ്ടയുടെ ആഴം ക്രമീകരിക്കുന്നതിനുമാണ് പൊങ്ങുപയോഗിക്കുന്നത്. പൊങ്ങിന്റെ ചലനം നിരീക്ഷിക്കുന്നതിലൂടെ മത്സ്യത്തിന്റെ സാന്നിദ്ധ്യവും മത്സ്യം കുടുങ്ങുന്നതും കൃത്യമായി മനസ്സിലാക്കുവാൻ ചൂണ്ടക്കാരന് കഴിയുന്നു.

ചൂണ്ടയുടെ തണ്ടായി ഒരുതരം പനയുടെ ഓലയുടെ തണ്ടുകൾ ഉപയോഗികാറുണ്ട്. അതുകൊണ്ട് ഈ പനയെ ചൂണ്ടപ്പന എന്നു പറയുന്നു.

Remove ads

ചിത്രശാല

പുറത്തുള്ള ചിത്രങ്ങൾ

1.http://www.hindu.com/2007/04/13/stories/2007041308750200.htm

[[വർഗ്ഗം:മത്സ്യബന്ധനോപകരണങ്ങ[[]] ൾ]]

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads