ഫ്ലോറൻസ്

ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരം From Wikipedia, the free encyclopedia

ഫ്ലോറൻസ്
Remove ads

ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരമാണ് ഫ്ലോറൻസ്. ടസ്കാനിയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണിത്. 364,779 ആണ് ഫ്ലോറൻസിലെ ജനസംഖ്യ.

വസ്തുതകൾ കൊമ്യൂണെ ഡി ഫിറെൻസെ, Municipal coat of arms ...

1865 മുതൽ 1870 വരെ ഇറ്റലി രാജ്യത്തിന്റേയും തലസ്ഥാനമായിരുന്നു ഈ നഗരം. ആർണോ നദിയുടെ തീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. മദ്ധ്യ കാലഘട്ടത്തിലും നവോത്ഥാന കാലഘട്ടത്തിലും വളരെ പ്രാധാനപ്പെട്ട ഒരു നഗരമായിരുന്നു ഇത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ജന്മസഥലമായി കണക്കാക്കുന്നത് ഫ്ലോറൻസിനേയാണ്. ഇവിടുത്തെ കലയും വാസ്തുകലയും പ്രശസ്തമാണ്. മിഡീവൽ കാലഘട്ടത്തിൽ യൂറോപ്പിലെ ഒരു പ്രധാന വ്യാപാര-ധനകാര്യ കേന്ദ്രമായിരുന്നു ഫ്ലോറൻസ്. വലരെ കാലത്തേക്ക് ഈ നഗരം ഭരിച്ചിരുന്നത് മെഡിചി കുടുംബമാണ്. മദ്ധ്യകാലഘട്ടത്തിലെ ഏഥൻസ് എന്നും ഈ നഗരം വിളിക്കപ്പെടുന്നു.

"ഹിസ്റ്റോറിക് സെന്റർ ഓഫ് ഫ്ലോറൻസസി"നെ 1982ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads