വെളുത്തുള്ളി
From Wikipedia, the free encyclopedia
Remove ads
അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തിൽ പെട്ട, പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic) (ശാസ്ത്രീയനാമം: Allium sativum). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
തികച്ചും പോഷക സമൃദ്ധമായ വെളുത്തുള്ളിക്ക് ഔഷധ ഗുണവും കാണപ്പെടുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി മൂലകങ്ങൾ, മംഗനീസ്, സെലിനിയം, ഫോസ്ഫറസ്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. അല്ലിസിൻ (Allicin) എന്ന രാസഘടകം ആണ് വെളുത്തുള്ളിയുടെ പ്രത്യേക മണത്തിനും ഔഷധ വീര്യത്തിനും പ്രധാന കാരണം. അതിനാൽ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്.[1]
Remove ads
ചരിത്രം
ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. മധ്യേഷ്യയും മെഡിറ്ററേനിയൻ പ്രദേശങ്ങളുമാണ് വെളുത്തുള്ളിയുടെ ജന്മസ്ഥലങ്ങൾ എന്നു പറയുന്നു. വളരെ പുരാതനകാലം മുതൽതന്നെ ഈജിപ്തിലും ഗ്രീസിലും കൃഷി ചെയ്തുവന്നിരുന്നതായി രേഖകൾ ഉണ്ട്. പുരാതന ഈജിപ്തിൽ പിരമിഡ്ഢുകൾ പണിയുന്ന അടിമകൾക്ക് കായികക്ഷമതക്കും, രോഗപ്രതിരോധത്തിനുമായി വെളുത്തുള്ളി നൽകിയിരുന്നതായി പറയപ്പെടുന്നു[2].
Remove ads
കൃഷിസ്ഥലങ്ങൾ
കേരളത്തിലെ വെളുത്തുള്ളി കൃഷി ഇടുക്കിയിലെ ദേവികുളം താലൂക്കിലെ വട്ടവട ഗ്രാമത്തിലാണ്. ഭാരതത്തിൽ ഉത്തർ പ്രദേശ്, ബിഹാർ,കർണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി കൃഷിചെയ്യുന്നു[1].
ചെടി
വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റർവരെ ഉയരം വയ്ക്കും. നീണ്ട് മാംസളമായ ഇലകൾ പരന്നതാണ്. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകൾ നീണ്ട് വളരുന്നു. ഇതിലാണ് വെള്ളനിറത്തിൽ പൂക്കൾ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബൾബാകൃതിയിലാണെങ്കിലും ഉള്ളിൽ നേർത്ത സ്തരങ്ങളിൽ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ് കാണുക.
ഉപയോഗപ്രാധാന്യം
പച്ചക്കറികൾക്കും ഇറച്ചിക്കും രുചിയും മണവും നൽകുന്നതിനും അച്ചാറുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനും വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.
രസാദി ഗുണങ്ങൾ
രസം :മധുരം, ലവണം, കടു, തിക്തം, കഷായം
ഗുണം :സ്നിഗ്ധം, തീക്ഷ്ണം, പിശ്ചിലം, ഗുരു, സരം
വീര്യം :ഉഷ്ണം
വിപാകം :കടു [3]
ഔഷധയോഗ്യ ഭാഗം
സമൂലം[3]
ഔഷധഗുണം
വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി.[4] കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തിൽ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും[5]. തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിതരക്തസമ്മർദം കുറയുമെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സർവകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്[6]. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തിൽ കാണപ്പെടുന്ന ചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ പറയുന്നു[6].
Remove ads
ചിത്രശാല
- വെളുത്തുള്ളിയുടെ ചിത്രങ്ങൾ
- വെളുത്തുള്ളികൾ
- പകുതി വെളുത്തുള്ളിയും അല്ലികളും
- വെളുത്തുള്ളി മുളവന്നത്, വെളുത്തുള്ളിയല്ലി എന്നിവ കാണാം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads