അമരില്ലിഡേസി

From Wikipedia, the free encyclopedia

അമരില്ലിഡേസി
Remove ads

തൊണ്ണൂറിലേറെ ജീനസുകളും 1200 സ്പീഷീസും ഉൾക്കൊള്ളുന്ന അവൃത ബീജികളിൽപ്പെടുന്ന കുടുംബമാണ് അമരില്ലിഡേസി മിതോഷ്ണമേഖലയിലും ഉഷ്ണമേഖലയിലും (ദക്ഷിണാഫ്രിക്ക, തെക്കെ അമേരിക്ക, മെഡിറ്ററേനിയൻ പ്രദേശം) ഇവ ധാരാളം വളരുന്നു.

വസ്തുതകൾ അമരില്ലിഡേസി, Scientific classification ...

പച്ച ഇലകളും വെളുത്ത സംഭരണ ഇലകളുമുള്ള ശല്ക്കകന്ദ(bulbous)ങ്ങളോടുകൂടിയവയാണ് ഇവയിൽ പലതും. ഇലകളില്ലാത്ത തണ്ടുകളിലാണ് പൂക്കൾ കാണുക. ആറുഭാഗങ്ങളുള്ള പൂക്കളിൽ ബാഹ്യദളമോ, ദളമോ (sepals & petals) പ്രത്യേകമായി കാണാറില്ല. ലിലിയേസീ (Lillaceae) കുടുംബത്തോട് വളരെ അടുത്ത ബന്ധമുള്ള ഇവയുടെ പൂക്കളിൽ അണ്ഡാശയം താഴെയാണ് സ്ഥിതി ചെയ്യുന്നത് (ലിലിയേസീയിൽ പെരിയാന്തിനു മുകളിലാണ് അണ്ഡാശയം). പുഷ്പവിന്യാസത്തിലും ഇവ ലിലിയേസീ സസ്യങ്ങളിൽ നിന്നും വ്യത്യസ്തം തന്നെ.

മുണ്ടക്കൈത (Agave) പോലുള്ള അപൂർവം ചില ചെടികൾ മാത്രമേ രണ്ടിലധികം വർഷം ജീവിക്കുന്നവയായുള്ളു. ഭൂരിഭാഗം ചെടികളുടെയും ജീവിതകാലം വളരെ ഹ്രസ്വമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്നവ മഴക്കാലം കഴിയുമ്പോൾ പൂക്കുന്നതായി കാണാം. വരൾച്ചയുള്ള കാലഘട്ടത്തിൽ, മണ്ണിനടിയിൽ കാണുന്ന ശല്ക്കകന്ദങ്ങളാൽ ഇവ നശിക്കാതിരിക്കുന്നു. ശല്ക്കകന്ദങ്ങളിൽ സ്വാപകവസ്തുക്കളോ (narcotics), വമനകാരികളോ (emetic), വിഷവസ്തുക്കളോ ഉള്ളതിനാൽ ഇവ മൃഗങ്ങൾ ഭക്ഷിക്കാറില്ല.

ഡാഫൊഡിൽ, ഗാലാന്തസ്, ട്യൂബ്റോസ് എന്നിവ ഈ കുടുംബത്തിൽ പെട്ടവയാണ്.

Remove ads

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമരില്ലിഡേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads