ജീനി
From Wikipedia, the free encyclopedia
Remove ads
സിന്റില, ജിടികെ + എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ലളിതമായ ടെക്സ്റ്റ് എഡിറ്റർ ആണ് ജീനി. ഇതിൽ അടിസ്ഥാന ഐഡിഇ സവിശേഷതകളും ഉണ്ട്. വളരെ വേഗത്തിൽ തുടങ്ങാനും വളരെക്കുറച്ച് പുറംപാക്കേജ് പിൻതുണയും ഉപയോഗിക്കുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ബിഎസ്ഡി, ലിനക്സ്, മാക്ഒഎസ്,[3] സൊളാരിസ്, വിന്റോസ് തുടങ്ങി അനേകതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന രീതിയിൽ ഇത് പോർട്ട് ചെയ്തിട്ടുണ്ട്. വിന്റോസിൽ വിർച്യുവൽ ടെർമിനൽ ഇല്ലാത്തതിനാൽ ഇതിനകത്തുനിന്നും പ്രവർത്തിപ്പിക്കാവുന്ന ടെർമിനൽ വിന്റോസ് പതിപ്പിലില്ല.[4] ലിനക്സിലുള്ള ഓപ്ഷനായ പുറത്തുള്ള വികസനഉപകരണങ്ങളും വിന്റോസിൽ ലഭ്യമല്ല. സി, സി++, സി#, ജാവ, ജാവസ്ക്രിപ്റ്റ്, പിഎച്പി, ലാടെക്സ്, സിഎസ്എസ്, പൈത്തൺ, റൂബി, പാസ്കൽ, ഹാസ്കൽ, എർലാങ്ങ്, വല തുടങ്ങി അനേകം പ്രോഗ്രാമിംഗ് ഭാഷകൾക്കും മാർക്കപ്പ് ഭാഷകൾക്കുമുള്ള പിൻതുണ ജീനിയിൽ ഉണ്ട്. [5]

യുണിക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ കാണപ്പെടുന്ന എഡിറ്ററുകളായ ഇമാക്സ്, വിം പോലുള്ള എഡിറ്ററുകളിൽനിന്നും വ്യത്യസ്തമായി മൈക്രോസോഫ്റ്റ് വിൻഡോസിലുള്ള നോട്ട്പാഡ്++ പോലുള്ള വിവിധ എഡിറ്ററുകളുമായി ജീനിക്ക് വളരെ സാമ്യമുണ്ട്.
ഗ്നൂ സ്വതന്ത്ര അനുമതി പത്രം വെർഷൻ 2 പ്രകാരം പുറത്തിറക്കിയിട്ടുള്ള ജീനി ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. 2012 ൽ വെർഷൻ സംഖ്യ 0.21 ൽനിന്നും 1.22 ലേക്ക് മാറ്റി. [6]
Remove ads
സവിശേഷതകൾ
- സ്വയം പൂർത്തിയാക്കൽ
- ഒന്നിലധികം പ്രമാണ പിന്തുണ
- ലളിതമായ പ്രോജക്റ്റ് മാനേജ്മെന്റ്
- സിന്റാക്സ് ഹൈലൈറ്റ് ചെയ്യൽ
- കോഡ് മടക്കൽ (ഭാഗികമായി)
- ചിഹ്ന ലിസ്റ്റുകൾ
- കോഡ് നാവിഗേഷൻ
- ഉൾച്ചേർത്ത ടെർമിനൽ എമുലേറ്റർ[7]
- ബാഹ്യ ഉപകരണങ്ങൾ ഉപയോഗിച്ച് കോഡ് സമാഹരിക്കുന്നതിനും എക്സിക്യൂട്ട് ചെയ്യുന്നതിനുമുള്ള ബിൽഡ് സിസ്റ്റം
- പ്ലഗിന്നുകൾ വഴി കൂട്ടിച്ചേർക്കലുകൾ
- നിര / ബ്ലോക്ക് / ലംബമായ സെലക്ട് (SHIFT + CTRL + അമ്പടയാളം കീകൾ വഴി)
- ഉപയോക്താവിന് ക്രമീകരിക്കാവുന്ന എഡിറ്റർ ഫംഗ്ഷൻ മാപ്പിംഗിലേക്കുള്ള കീബോർഡ് കുറുക്കുവഴികൾ.[8]
Remove ads
ഇതും കാണുക
- Comparison of integrated development environments
Free software കവാടം
അവലംബങ്ങൾ
പുറത്തേക്കുളള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads