ജനീവ
From Wikipedia, the free encyclopedia
Remove ads
സ്വിറ്റ്സർലാന്റിലെ രണ്ടാമത്തെ വലിയ നഗരമാണ് ജനീവ. (Genève, Genf ⓘ, Ginevra, Genevra) ഇവിടെ കൂടുതൽ പേരും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. ഇത് ഒരു അന്താരാഷ്ട്ര നഗരമായി കണക്കാക്കി വരുന്നു. റെഡ് ക്രോസ്സിന്റെ .[4] ആസ്ഥാനം ഇവിടെയാണ്. കൂടാതെ പല അന്താരാഷ്ട്ര സംഘടനകളുടെയും കാര്യായലയങ്ങളും ജനീവയിലുണ്ട്. വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തിൽ ജനീവ മുന്നിട്ടു നിൽക്കുന്നു. ജനീവ നഗരം, ജനീവ തടാകത്തിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്നു. 46°12' N, 6°09' E ലാണ് നഗരം സ്ഥിതി ചെയ്യുന്നത്.
മദ്ധ്യകാലത്ത് ജനീവ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭരണത്തിലായിരുന്നു. 16-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, പ്രൊട്ടസ്റ്റന്റ് നവീകരണം (Protestant Reformation) ജനീവയിൽ എത്തി. പിന്നീട് മതപരമായ കലഹങ്ങൾക്കു ശേഷം ജനീവ സ്വിസ് കോൺഫെഡറേഷനുമായി ചേർന്ന് (Swiss Confederation) സഖ്യരാജ്യങ്ങളായി. 18-ആം നൂറ്റാണ്ടിൽ കാത്തലിക് ഫ്രാൻസിന്റെ സ്വാധീനത്തിലായി. 1798, ഫ്രാൻസ് ജനീവയെ പിടിച്ചെടുത്തു.
ജൂൺ -1 -1814, ജനീവ സ്വിസ് കോൺഫെഡറേഷന്റെ ഭാഗമായി
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads