അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ജോർജിയ. അമേരിക്കൻ വിപ്ലവത്തിൽബ്രിട്ടനെതിരെ പോരാടിയ പതിമൂന്ന് കോളനികളിൽ ഒന്നാണിത്. പതിമൂന്ന് കോളനികളിൽ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോർജിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയൻ അംഗത്വം പിൻവലിച്ചുകൊണ്ട് ജോർജിയ ആദ്യ ഏഴ് കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേർക്കപ്പെട്ട അവസാന സംസ്ഥാനമായി. 2010ലെ കണക്കുകൾ പ്രകാരം 9,687,653 ജനസംഖ്യയുള്ള ജോർജിയ അക്കാര്യത്തിൽ രാജ്യത്തെ ഒൻപതാം സ്ഥാനത്തുള്ള സംസ്ഥാനമാണ്, 153,909 km2(59,425 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ സംസ്ഥാനം വിസ്തീർണ്ണത്തിൽ 24-ആം സ്ഥാനത്തുമാണ്.[3]അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് ഫ്ലോറിഡ, കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്കൻ കരൊലൈന, പടിഞ്ഞാറ് അലബാമ, തെക്ക്-പടിഞ്ഞാറ് ഫ്ലോറിഡ, വടക്ക് ടെന്നസി, വടക്കൻ കരൊലൈന എന്നിവയാണ് ജോർജിയുടെ അതിരുകൾ.
ജോർജിയുടെ ഭൂപടം
ജോർജ്ജിയ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ്ജിയ (വിവക്ഷകൾ) എന്ന താൾ കാണുക.
വസ്തുതകൾ
സ്റ്റേറ്റ് ഒഫ് ജോർജ്ജിയ
Flag
Seal
വിളിപ്പേരുകൾ: Peach State; Empire State of the South
ആപ്തവാക്യം: Wisdom, Justice, Moderation
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ജോർജ്ജിയ അടയാളപ്പെടുത്തിയിരിക്കുന്നു