ഗോബി മരുഭൂമി

From Wikipedia, the free encyclopedia

ഗോബി മരുഭൂമി
Remove ads

ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമിയാണ് ഗോബി (മംഗോളിയൻ: Говь, ഗോവി അല്ലെങ്കിൽ ഗോവ്, "ചരൽ പ്രദേശം"; ചൈനീസ്: 戈壁(沙漠) Gēbì (Shāmò)).[1] ചൈനയുടെ വടക്ക്, വടക്ക്-പടിഞ്ഞാറ്, മംഗോളിയയുടെ തെക്ക് ഭാഗം എന്നീഭാഗങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. വടക്ക് മംഗോളിയയിൽ അൾതായ് പർവ്വതനിരകൾ പുൽമേടുകൾ, സ്റ്റെപ്പികൾ എന്നിവയും തെക്ക്-വടക്ക് തിബത്തും വടക്കൻ ചൈന ഫലകം തെക്ക്-കിഴക്കും സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രപരമായും കാലാവസ്ഥയിലെ വ്യത്യസ്തതയെ അടിസ്ഥാനമാക്കിയുള്ള ആവാസപരമായും നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ഗോബി. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ മരുഭൂമിയാണ്.

വസ്തുതകൾ രാജ്യങ്ങൾ, Mongolian Aimags ...
Remove ads

ഭൂമിശാസ്ത്രം

തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-കിഴക്ക് വരെ 1,610 കി.മീറ്ററും (1,000 മൈൽ) വടക്ക് മുതൽ തെക്ക് വരെ 800 കി.മീറ്ററും (497 മൈൽ) ആണ്‌ ഇതിന്റെ വലിപ്പം. പടിഞ്ഞാറ് വീതികൂടുതലുണ്ട്. 1,295,000 ചതുരശ്ര കി.മീ ആണ് ഇതിന്റെ വിസ്തീർണ്ണം, അതായത് ലോകത്തിലെ നാലമത്തേതും ഏഷ്യയിലെ ഏറ്റവും വലുതും. ഗോബി മരുഭൂമിയുടെ ഭൂരിഭാഗവും മണൽനിറഞ്ഞതല്ല പകരം ചരൽ, ഉരുളൻ കല്ലുകൾ തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്നത്.

ഇതിന്‌ നിരവധി ചൈനീസ് നാമങ്ങളുണ്ട്, 沙漠 (ഷാമോ, മരുഭൂമികളെ പൊതുവായി സൂചിപ്പിക്കുന്നത്), 瀚海 (ഹാൻഹായി, അറ്റമില്ലാത്ത കടൽ) എന്നിവ അതിൽപ്പെടുന്നു. കുറച്ചുകൂടി വിശാലമായ അർത്ഥത്തിൽ ഇത് നീണ്ട മരുഭൂമിയും പാമിറിന്റെ കീഴ്ഭാഗം (77°) മുതൽ മഞ്ചൂരിയയുടെ അതിർത്തയിൽ കിങൻ പർവ്വതനിരകൾ (116°-118°) വരെയും; വടക്ക് അൾതായ്, സായൻ, യബ്ലോനോവി തുടങ്ങിയ പർവ്വതങ്ങളുടെ താഴ്ഭാഗത്തിലെ ഉയരംകുറഞ്ഞ കുന്നുകൾ മുതൽ കുൻലുൻ ഷാൻ, അൽതൻ ഷാൻ, ക്വിലിയൻ ഷാൻ തുടങ്ങിയവ വരെയും ഉള്ള അർദ്ധ-മരുഭൂമേഖലകളും ഇതിൽ പെടുന്നു.

സോങ്ങുവാ, ലിയാഓ-ഹോ എന്നീ നദികളുടെ ഉപരിഭാഗങ്ങൾക്കിടയിലുള്ള കിങ്ങൻ നിരകളുടെ കിഴക്കുള്ള വിശാലമായ പ്രദേശങ്ങൾ പരമ്പരാഗതമായി ഇതിൽ ഉൾപ്പെട്ടതാണെന്ന് കരുതിപോരുന്നു. മറ്റൊരുരീതിയിൽ ഭൂമിശാസ്ത്രകാരന്മാരും ആവാസമേഖലാ ഗവേഷകരും മുകളിൽ വിവരിച്ച പടിഞ്ഞാറൻ മേഖല തകെലമഗൻ എന്ന് മറ്റൊരു മരുഭൂമിയായിട്ടാണ്‌ കണക്കാക്കുന്നത്.

ഗോബിയിലെ വടക്ക്-പടിഞ്ഞാറുള്ള നെമെഗ്ത് മേഖല അവിടെ നിന്നും ലഭിച്ച പുരാതന ഫോസിലുകൾ കൊണ്ട് പ്രസിദ്ധമാണ്. ആദ്യകാലത്തെ സസ്തനികൾ, ദിനോസറുകളുടെ മുട്ടകൾ കൂടാതെ 100,000 വർഷം മുൻപ് വരെയുള്ള ശിലാരൂപങ്ങൾ എന്നിവ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

Remove ads

കാലാവസ്ഥ

Thumb
Gobi by NASA World Wind
Thumb
ചൈനയിലെ ഇന്നർ മംഗോളിയയിലുള്ള മണൽ കുന്നുകൾ
Thumb
Bactrian camels by the sand dunes of Khongoryn Els, Gurvansaikhan NP, Mongolia.
Thumb
The sand dunes of Khongoryn Els, Gurvansaikhan NP, Mongolia.

താരതമ്യേന ശീതമരുഭൂമിയാണ് ഗോബി, അത്കൊണ്ട് തന്നെ ജലം ഘനീഭവിക്കുകയും മണൽക്കുന്നുകളിൽ മഞ്ഞ് കാണപ്പെടുകയും ചെയ്യാറുണ്ട്. കൂറേക്കൂടി വടക്ക് വശത്ത് സ്ഥിതിചെയ്യുന്നു എനത് കൂടാതെ സമുദ്രനിരപ്പിൽ നിന്ന് 910-1,520 മീറ്റർ ഉയരത്തിലുള്ള കിടപ്പ് ഇതിന്റെ തണുത്ത കാലാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. പ്രതിവർഷം ശരാശരി 194 മില്ലിമീറ്റർ (7.6 ഇഞ്ച്) മഴയാണ് ഗോബി മരുഭൂമിയിൽ പെയ്യുന്നത്. ശൈത്യകാലത്ത് സൈബീരിയൻ സ്റ്റെപ്പികളിൽ നിന്ന് കാറ്റിനോടൊപ്പം വരുന്ന മഞ്ഞും ഇവിടെയുള്ള ജാലസാന്നിധ്യത്തിന് കാരണമാകുന്നുണ്. ഇത്തരം കാറ്റുകൾ ഊഷ്മാവ് ശൈത്യകാലത്ത് –40° സെൽഷ്യസ് (-40° ഫാരൻഹീറ്റ്) മുതൽ വേനൽകാലത്ത് +40° സെൽഷ്യസ് (104° ഫാരൻഹീറ്റ്) വരെയുള്ള വലിയ വ്യതിയാനത്തിന്‌ ഹേതുവായിതീരുന്നു.[2]

കാലവസ്ഥ (1911 പ്രകാരം)

വളരെ കഠിനമായ കാലാവസ്ഥയാണ് ഗോബി മരുഭൂമിയിലേത്. വർഷത്തോതനുസരിച്ച് മാത്രമല്ല 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ താപനിലയിൽ വലിയ വ്യതിയാനം കാണാൻസാധിക്കുന്നു.


കൂടുതൽ വിവരങ്ങൾ സിവാൻത്സെ (1190 m), ഉലാൻബാതർ (1150 m) ...

മംഗോളിയയുടെ തെക്കഭാഗത്ത് വരെ താപനില -32.8 ഡിഗ്രി സെൽഷ്യസ് ആയി താഴാറുണ്ട്, ജൂലൈയിൽ ആൽക്സയിൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യുന്നു.

ശൈത്യകാലത്തെ ശാരാശരി താഴ്ന്ന ഊഷ്മാവ് -40 ° സെൽഷ്യസ് (-40 ° ഫാരൻഹീറ്റ്) ഉഷ്ണകാലത്തേത് പരമാവധി 50 ° സെൽഷ്യസ് (112 °ഫാര്ന്‌ഹീറ്റ്) ആണ്. വർഷപാതം കൂടുതലും ഉഷണകാലത്താണ്‌ ലഭിക്കുന്നത്.

ഗോബിയുടെ തെക്ക്-കിഴക്കൻ ഭാഗങ്ങളിൽ തെക്ക്-കിഴക്കൻ മൺസൂൺ എത്തിപ്പെടാറുണ്ടെങ്കിലും പൊതുവായി ഈ മേഖലയിലെ കാലവസ്ഥ വളരെയധികം വരണ്ടതാണ്, പ്രതേകിച്ച് ശൈത്യകാലം. അതിനാൽ തന്നെ ജനുവരിയുടേയും ഉഷ്ണകാലത്തെയും ആദ്യഘട്ടങ്ങളിൽ ശക്തിയേറിയ തണുത്ത മണൽകാറ്റും മഞ്ഞ്കാറ്റും അടിച്ചുവീശുന്നു.

Remove ads

മരുഭൂമിവൽക്കരണം

ആപൽക്കരമായ രീതിയിൽ ഗോബി മരുഭൂമി വികസിച്ചുക്കൊണ്ടിരിക്കുകയാണ്‌. ഇതിനെ മരുഭൂമിവൽക്കരണം എന്ന് വിളിക്കുന്നു. ഈ പ്രതിഭാസം ദക്ഷിണഭാഗത്തേക്ക് ചൈനയുടെ ഉള്ളിലേക്ക് വേഗത്തിലാണ്‌. ഒരുക്കാലത്ത് ചൈനയിൽ അപൂർവ്വമായിരുന്ന പൊടിക്കാറ്റ് കാണപ്പെടുന്നതും ചൈനയുടെ കാർഷിക സമ്പത്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതം വരുത്തുന്നുണ്ട്

ഗോബി മരുഭൂമിയുടെ ഈ വികസനത്തിന്റെ പ്രധാന കാരണം മനുഷ്യന്റെ പ്രവർത്തനങ്ങളാണ്‌. വനനശീകരണം, സസ്യസ്രോതസ്സുകളുടെ അമിതമായ ഉപയോഗം, ജലസ്രോതസ്സുകളുടെ നശീകരണം, ആഗോളതാപനം എന്നിവ ഇതിന്റെ മുഖ്യകാരണങ്ങളാണ്‌. മരുഭൂമിയുടെ വികസനം തടയുന്നതിന്‌ വേണ്ടി നിരവധി നടപടികൾ ചൈന കൈക്കൊള്ളുന്നുണ്ട്, ഇത് ചെറിയ അളവിൽ വിജയിക്കുന്നുമുണ്ട്, പക്ഷെ ഈ നടപടികൾ വലിയ അളവിൽ പ്രയോജനം ചെയ്യുന്നില്ല. ഇപ്പോഴത്തെ പ്രധാന നടപടി ചൈനയിലെ വന്മതിലിനോട് ചേർന്ന് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ്‌, അതുവഴി മരുഭൂമിയുടെ പിന്നീടുള്ള വികസനം തടയാമെന്നും കണക്ക്കൂട്ടുന്നു.

ആവാസമേഖലകൾ

ഗോബി മരുഭൂമിയെ വിശാലമായ അർത്ഥത്തിൽ പ്രധാനമായും അഞ്ച് വ്യത്യസ്ത ആവാസമേഖലകളാക്കി തിരിച്ചിരിക്കുന്നു.

കിഴക്കൻ ഗോബി മരുഭൂമി സ്റ്റെപ്പി

ആവാസമേഖലകളിൽ ഏറ്റവും കിഴക്ക് വശത്തുള്ളതാണ്‌ ഇത്. 281, 800 ചതുരശ്ര കി.മീ (108,804 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട് ഇതിന്‌.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads