ഗോജോസാൻ

From Wikipedia, the free encyclopedia

ഗോജോസാൻ
Remove ads

ബി.സി. 108 വരെ നിലനിന്നിരുന്ന ഗോജോസാൻ (Gojoseon Hangul: 고조선; Hanja: 古朝鮮) ആദ്യ കൊറിയൻ സാമ്രാജ്യം ആയിരുന്നു. കൊറിയൻ ഐതിഹ്യമനുസരിച്ച് ഡാൻഗുൻ [1] ആണ് ഈ രാജ്യം സ്ഥാപിച്ചത്. കൊറിയയുടെ അതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വികസിതമായിരുന്ന സംസ്കാരമായ ഗോജോസാൻ പിന്നീട് അവിടം ഭരിച്ച രാജ്യങ്ങൾക്ക് ശക്തമായ അടിത്തറ പണിതു. 1392-ൽ സ്ഥാപിതമായ ജോസാനിൽനിന്നും വേർതിരിക്കാനായി പുരാതനം എന്നർത്ഥമുള്ള ഗോ (고, 古) എന്ന വാക് ചേർത്താണ് ഗോജോസാൻ എന്ന് ഈ സാമ്രാജ്യത്തെ വിളിക്കുന്നത്. സാംഗുക് യുസ(മൂന്ന് രാജ്യങ്ങളുടെ ഓർമ്മക്കുറിപ്പ്), അനുസരിച്ച് 2333 ബി.സിയിലാണ് സ്വർഗ്ഗീയ രാജകുമാരനായ ഹ്വാനങിന്റെയും കരടി-സ്ത്രീയായിരുന്ന അൻങേയോയുടെയും പുത്രനായ ഡാൻഗുൻ ഗോജോസാൻ രാജ്യം സ്ഥാപിച്ചത്. ഇതുവരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത ഇതിഹാസങ്ങളിൽ നിന്നുള്ള ഒരു പുരാണ കഥാപാത്രമാണ് ഡാൻഗുൻ,[2] എന്നിരുന്നാലും ചിലർ ഡാൻഗുനുമായി ബന്ധപ്പെട്ട ഇതിഹാസങ്ങൾ അന്ന് ആ പ്രദേശത്ത് നിലനിന്നിരുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളുടെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നു. [3] കൊറിയൻ സ്വത്വം വികസിപ്പിക്കുന്നതിൽ ഡംഗൂണിന്റെ ഐതിഹ്യം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഇന്ന്, ഉത്തര കൊറിയയിലും[4] ദക്ഷിണ കൊറിയയിലും ഗോജോസോൺ സ്ഥാപിതമായ തീയതിയായ ഒക്ടോബർ 3, ഔദ്യോഗികമായി ദേശീയ സ്ഥാപക ദിനമായി ആഘോഷിക്കുന്നു.

വസ്തുതകൾ ഗോജോസാൻ Gojoseon朝鮮조선Joseon, തലസ്ഥാനം ...
വസ്തുതകൾ Hangul, Hanja ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads