പുൽച്ചാടി

From Wikipedia, the free encyclopedia

പുൽച്ചാടി
Remove ads

ശക്തി കൂടിയ വലിയ പിൻ കാലുകൾ ഉള്ള ഷഡ്പദമാണ് പുൽച്ചാടി. ഇളം പുല്ലും ഇലകളുമാണ് ഇവയുടെ പ്രിയ ആഹാരം. പുല്ലുകളിൽ കാണപ്പെടുന്ന ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി സഞ്ചരിക്കുന്നതിനാൽ പുൽച്ചാടി എന്ന് വിളിക്കപ്പെടുന്നു. പിൻ കാലുകളുടെ ശക്തി ഉപയോഗിച്ചാണ് ഇവ ചാടുന്നത്. ഒന്നു രണ്ടു മീറ്റർ ദൂരം ഒറ്റക്കുതിപ്പിൽ ചാടുവാൻ പുൽച്ചാടിക്ക് കഴിയും. ഞൊടിയിട കൊണ്ട് ഇരിപ്പിടം മാറുന്ന ഇവ വിട്ടിൽ, പച്ചത്തുള്ളൻ എന്നും അറിയപ്പെടുന്നു.

വസ്തുതകൾ Caelifera, Scientific classification ...

സസ്യങ്ങളുടെ നിറവുമായുള്ള സാമ്യം ഇവയെ ശത്രു പക്ഷികളുടെ ആക്രമണത്തിൽ നിന്നു രക്ഷപെടാൻ സഹായിക്കുന്നു. മണ്ണിനും ഉണങ്ങിയ പുല്ലിനും സമാനമായ തവിട്ടു നിറത്തിലും, പച്ചനിറത്തിലും പുൽച്ചാടികളെ കണ്ടുവരുന്നു. ഭൂമുഖത്ത് 20,000 ഇനം പുൽച്ചാടികൾ ഉള്ളതായി പറയപ്പെടുന്നു.

Remove ads

അപരനാമങ്ങൾ

പച്ചക്കുതിര, പച്ചത്തുള്ളൻ, പച്ചപ്പയ്യ്, പച്ചചാടൻ, പുൽപ്പോത്ത്, തത്താമുള്ള്, പച്ചിലപശു വിട്ടിൽ എന്നീ വിവിധനാമങ്ങളിൽ പലയിടങ്ങളിലായി അറിയപ്പെടുന്നു.


ചിത്രശാല

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads