എച്ച്.എ.എൽ ധ്രുവ്
ഇന്ത്യയുടെ തദ്ദേശീയ ഹെലികോപ്റ്ററാണ് എച്ച്.എ.എൽ ധ്രുവ് From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുടെ തദ്ദേശീയ ഹെലികോപ്റ്ററാണ് എച്ച്.എ.എൽ ധ്രുവ് (Sanskrit: ध्रुव-Dhruva,Hindi-Dhruv "Polaris"). ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഒരു മൾട്ടി പർപ്പസ് ഹെലിക്കൊപ്പ്റ്റർ ആണ് ധ്രുവ്. 1984ലാണ് ഇതിന്റെ ആദ്യ നിർമ്മാണം പ്രഖ്യാപിച്ചത്. ജർമൻ കമ്പനിയായ എം.ബി.ബി യുടെ സഹായത്തോടെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് കോപ്റ്റർ നിർമിച്ചത്. 1992ലാണ് ആദ്യ പറക്കൽ നടത്തിയത്. 1998ൽ കമ്മീഷൻ ചെയ്തു. സൈനിക ആവശ്യത്തിനും സിവിലിയൻ ആവശ്യത്തിനും ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു. ഈ ഹെലികോപ്റ്റർ വിദേശത്തേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads