പൊളാരിസ്
From Wikipedia, the free encyclopedia
Remove ads
നിലവിലെ ഉത്തരധ്രുവനക്ഷത്രമാണ് ലഘുബാലു നക്ഷത്രരാശിയിൽ സ്ഥിതിചെയ്യുന്ന പൊളാരിസ്.


സവിശേഷതകൾ
പൊലാരിസ് ഒരു സെഫീഡ് ചരനക്ഷത്രമാണ്. നാലുദിവസം കൂടുമ്പോൾ പൊളാരിസിന്റെ പ്രകാശമാനത്തിൽ കൃത്യമായി ആവർത്തിക്കപ്പെടുന്ന വ്യതിയാനമുണ്ടാകുന്നു. ദൃശ്യകാന്തിമാനം 2 ഉള്ള ഇതിന്റെ ദീപ്തി സൂര്യന്റെ ദീപ്തിയുടെ 1,500 മടങ്ങ് വരും. F8 സ്പെക്ട്രൽ വിഭാഗത്തിൽപ്പെടുന്ന, ഒരു അതിഭീമനക്ഷത്രമാണിത്. ഭൂമിയിൽനിന്ന് ഏതാണ്ട് 420 പ്രകാശവർഷം അകലെയാണ് പൊളാരിസ് സ്ഥിതിചെയ്യുന്നത്. ഉപരിതല താപനില ഉദ്ദേശം 6,500°.
നിരീക്ഷണം
പൊളാരിസിന്റെ സ്ഥാനം നേരിട്ടുകാണാൻ കഴിയാത്തപ്പോൾ പ്പോലും മറ്റു ചില നക്ഷത്രഗണങ്ങളെ അഥവാ രാശികളെ നിരീക്ഷിച്ച് അതിന്റെ സ്ഥാനം മനസ്സിലാക്കാവുന്നതാണ്. സപ്തർഷിമണ്ഡലത്തിലെ ചൂണ്ടു നക്ഷത്രങ്ങളായ ദുഭെ, മെരാക് എന്നിവയിലൂടെ കടന്നുപോകുന്ന സാങ്കല്പിക നേർരേഖ പൊളാരിസിൽ ചെന്നെത്തും. ശബരൻ ഗണത്തിലെ വാളും ബെൽറ്റിലെ മധ്യതാരവും തലയും ചേർത്ത് വടക്കോട്ടു നീട്ടി വരച്ചാലും ധ്രുവനിലെത്തും. ലഘുബാലു നക്ഷത്രരാശിയിലെ ഏറ്റവും ദീപ്തിയുള്ള നക്ഷത്രമാണ് പൊളാരിസ്. കാന്തങ്ങൾ, കോമ്പസ് തുടങ്ങിയവയുടെ സഹായത്താലും ഉത്തരധ്രുവത്ത്ന്റെയും അതുവഴി ധ്രുവനക്ഷത്രത്തിന്റെയും സ്ഥാനം മനസ്സിലാക്കാം.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധ്രുവനക്ഷത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads