എച്ച്.ഐ.വി.

എയ്ഡ്സിന് കാരണമാകുന്ന വൈറസ് From Wikipedia, the free encyclopedia

എച്ച്.ഐ.വി.
Remove ads
Remove ads

ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (Human Immuno Deficiency Virus) എന്ന വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ഇത് റിട്രോ വൈറസ് വർഗ്ഗത്തിൽ‍ പെട്ടതാണ്.

Thumb
എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം
Thumb
എച്ച്.ഐ.വി. യുടെ സാങ്കല്പിക രേഖാ ചിത്രം

ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ വൈറസ് (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ്. 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr.Robert Gallo) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എൽ.എ.വി.(Lymphadenopathy associated virus) എച്ച്.ടി.എൽ.വി.3 (H.T.L.V 3) എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ എച്ച്.ഐ.വി.(Human Immuno deficiency Virus) എന്നാണ് അന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നൽകിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 [1] എന്ന വൈറസിനെ “മോണ്ടാഗ്നിയർ” (Montagnier‌)1985ൽ ഫ്രെഞ്ച് ഡോ.ലുക് മൊണ്ടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി[2] .

രക്തദാനം, ശുക്ലം , സ്ത്രീപുരുഷന്മാരിൽ ഉണ്ടാകുന്ന രതിസലിലം അഥവാ ലൂബ്രിക്കേഷൻ, ഗർഭസ്ഥശിശു, മുലപ്പാൽ എന്നിവയിലൂടെ എച്ച്.ഐ.വി. ബാധയുണ്ടാകാം. പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ്‌ എച്ച്.ഐ.വി. ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാൽ, കൂടാതെ പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രക്തദാനം നടത്തുമ്പോൾ രക്ത പരിശോധന നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാൻ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്. ഗർഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത് വഴി രോഗാണുവാഹകരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി വൈറസ് പകരുന്നത് നല്ലൊരു ശതമാനവും തടയാൻ സാധിക്കും. സ്ത്രീകൾക്കുള്ള കോണ്ടവും ഇക്കാര്യത്തിൽ ഫലപ്രദമാണ്.

  • ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവം തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ വഷളാകാൻ പ്രധാന കാരണം.

എച്ച്.ഐ.വി. പകർച്ചവ്യാധിയാണ്. ജനുവരി 2006 വരെയുള്ള Joint United Nations Programme on HIV/AIDS (UNAIDS) ഉം World Health Organization (WHO) ന്റ് കണക്ക് പ്രകാരം ഏകദേശം 25 ദശലക്ഷം ആളുകൾ എച്ച്.ഐ.വി. ബാധ മൂലം കൊല്ലപ്പെട്ടു. എച്ച്.ഐ.വി. ആദ്യമായി തിരിച്ചറിഞ്ഞത് ഡിസംബർ 1, 1981 ൻ ആണ്[അവലംബം ആവശ്യമാണ്]. ചരിത്ര രേഖകളിൽ ഇതിനേക്കാൾ കൂടുതൽ പടർന്ന് പിടിച്ച മറ്റൊരു രോഗവും രേഖപ്പെടുത്തിയിട്ടില്ല[അവലംബം ആവശ്യമാണ്]. ലോക ജനസംഖ്യയിൽ 0.6% ആളുകൾ എച്ച്.ഐ.വി. ബാധിതരാണ്[അവലംബം ആവശ്യമാണ്].

2005-ൽ മാത്രം ഏകദേശം 2.4-3.3 ജനങ്ങളിൽ എയ്‌ഡ്‌സ് ബാധ കണ്ടെത്തി[അവലംബം ആവശ്യമാണ്]. അതിൽ 570000 ത്തിലധികം കുട്ടികളായിരുന്നു. എച്ച്.ഐ.വി. ബാധ മൂലം ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ആഫ്രിക്കയിലാണ്[അവലംബം ആവശ്യമാണ്]. ഇത് മൂലം ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച മുരടിച്ച് ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുകയാണ്. അഫ്രിക്കയിൽ 90 ദശലക്ഷം ആളുകളെ എച്ച്.ഐ.വി. ബാധിച്ചിരിക്കുന്നത് മൂലം ഏകദേശം 18 ദശല‍ക്ഷം അനാധരായി. രോഗപ്രതിരോധപ്രവർത്തനം മൂലം മരണനിരക്കിന്റെയും രോഗം ബാധിക്കുന്നതിന്റെയും കാഠിന്യം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും ആഫ്രിക്കയിലെ മിക്കവാറും രാജ്യങ്ങളിലും രോഗപ്രതിരോധപ്രവർത്തനം ഇല്ല എന്ന് തന്നെ പറയാം.

Remove ads

ചികിത്സ

നിലവിൽ എയിഡ്സിനെതിരെ മരുന്നുകൾ ഒന്നും ലഭ്യമല്ല . എന്നാൽ പുതിയതായി ഒരു വാക്സിൻ നിർമ്മിചിരികുന്നു .....അതിന്റെ പരിക്ഷണം നടക്കുകയാണ് ..എയിഡ്സ് എതിരെയുള്ള പുതിയ വാക്സിനെ Sav001 എന്നു പറയുന്നു ...കാനഡയിൽ ആണ് ഇത് വികസിപ്പിച്ചത്‌ ...സുമഗെൻ എന്ന കമ്പനി ആണ് ഈ പുതിയ വാക്സിൻ വികസിപ്പിക്കാൻ സഹായം ചെയ്ത് കൊടുത്തത് ...ഇതുവരെ ഉള്ള എല്ലാ പരീക്ഷണങ്ങളും വിജയമായിരുന്നു ...ഇനി 2 ക്ലിനിക്കൽ പരിക്ഷണം കൂടി കഴിഞ്ഞാൽ ഈ വാക്സിൻ വാണിജ്യ അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കാനാകും എന്ന് കരുതുന്നു ...എയിഡ്സ് എതിരെയുള്ള വിജയം ആയി ഈ വാക്സിൻ വിലയിരുത്തപ്പെടുന്നു ....[അവലംബം ആവശ്യമാണ്]

Remove ads

പ്രതിരോധം

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ ചികിത്സയ്ക്കും വ്യാപനം തടയുന്നതിന് വേണ്ടിയും വിദേശ രാജ്യങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ പ്രവർത്തിക്കുണ്ട്. പൂർണ്ണമായും രഹസ്യവും സൗജന്യവുമായ ചികിത്സയും പ്രതിരോധ മാർഗങ്ങളും അവിടങ്ങളിൽ ലഭ്യമാണ്. യുകെയിലെ ‘GUM ക്ലിനിക്കുകൾ’ ഇതിന് ഉദാഹരണമാണ്.

പല വികസിത രാജ്യങ്ങളിലും എയ്ഡ്‌സ് ഉൾപ്പെടെ രോഗങ്ങൾ തടയാൻ വേണ്ടിയുള്ള ബോധവൽക്കരണം ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂൾ, കോളേജ് തലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതൊരു ആരോഗ്യ വിദ്യാഭ്യാസം കൂടിയാണ്. സർക്കാർ സംവിധാനം കൂടാതെ തന്നെ സ്വകാര്യ സന്നദ്ധ സംഘടനകളും ഇത്തരം സേവനങ്ങൾ നൽകി വരുന്നുണ്ട്.

യുകെയിൽ ആളുകൾ അറിയാതെ അവരുടെ എച്ച്ഐവി പരിശോധന സർക്കാർ ആശുപത്രി സംവിധാനമായ എൻഎച്ച്എസ് നടത്താറുണ്ട്. ഹെപ്പറ്ററ്റിസ് അടക്കം ഓട്ടോമാറ്റിക് പരിശോധന സംവിധാനം പല ആശുപത്രികളിലെയും അടിയന്തിര ചികിത്സ യൂണിറ്റുകളിൽ പ്രവർത്തിക്കുന്നുണ്ട്. രോഗം അറിയാത്ത ആളുകളെ അല്ലെങ്കിൽ പരിശോധനയ്ക്ക് തയ്യാറാകാത്ത ആളുകളെ കണ്ടെത്തി ചികിത്സ നൽകുക, ഇവരിൽ നിന്നുള്ള രോഗ വ്യാപനം തടയുക എന്നിവയാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ ഹോട്ടലുകൾ, പബ്ലിക് ടോയ്‌ലെറ്റുകൾ, സർക്കാർ ഓഫീസുകൾ, ബാറുകൾ തുടങ്ങിയ ഇടങ്ങളിൽ കോണ്ടം ലഭിക്കുന്ന അത്യാധുനിക യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എയ്ഡ്‌സ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയുക, ആഗ്രഹിക്കാത്ത ഗർഭധാരണം ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Remove ads

പുറമെ നിന്നുള്ള കണ്ണികൾ

Archived 2013-01-14 at the Wayback Machine കൂടുതൽ വിവരങ്ങൾ അറിയാൻ ഇതിൽ അമർത്തു


അവലംബം

Loading content...

പുറമെ നിന്നുള്ള കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads