ഹേഡിസ്

From Wikipedia, the free encyclopedia

ഹേഡിസ്
Remove ads

ഗ്രീക്ക് പുരാണകഥകളിൽ പാതാളത്തിന്റെ അധിപനാണ് ഹേഡിസ്. പ്ളൂട്ടോ എന്ന പേരും ഉപയോഗിക്കാറുണ്ട്. ഗ്രീക്ക് അധോലോകത്തിനും ഹേഡിസ് എന്നു തന്നെയാണ് പേര്. റോമൻ പുരാണകഥകളിൽ ഹേഡിസ് എപ്പോഴും പ്ലൂട്ടോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇട്രുസ്കൻ ദൈവം എയ്റ്റയും ഹേഡിസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിസ് പാറ്റര്‍, ഓർക്കസ് തുടങ്ങിയവരും ഹേഡിസുമായി ബന്ധമുള്ള ദൈവങ്ങളാണ്. ഇവ പിന്നീട് ഹേഡിസ്/ പ്ലൂട്ടോ സങ്കല്പങ്ങളിൽ ലയിച്ച് ചേർന്നു. ഹേഡിസും സഹോദരന്മാരായ സ്യൂസും പൊസൈഡണും ചേർന്ന് ടൈറ്റന്മാരെ തോല്പിച്ച് പ്രപഞ്ചത്തിന്റെ ഭരണാധികാരം പിടിച്ചെടുത്തു. മൂവരും യഥാക്രമം പാതാളത്തിന്റെയും ആകാശത്തിന്റെയും സമുദ്രത്തിന്റെയും അധിപന്മാരായി. കരയുടെ അവകാശം മൂവരും തുല്യമായി പങ്കിട്ടെടുത്തു. ഹേഡിസിന് വിശേഷപ്പെട്ട തൊപ്പിയുണ്ട് അതു ധരിച്ചാൽ അപ്രത്യക്ഷനാകാം. ആ തൊപ്പിയും സെർബെറസ് എന്ന മൂന്ന് തലയൻ പട്ടിയും ഹേഡിസുമായി ബന്ധപ്പെട്ട ചിഹ്നങ്ങളാണ്. പെർസഫനിയാണ് ഹേഡിസിന്റെ ഭാര്യ.

വസ്തുതകൾ ഹേഡിസ് ...
Remove ads

പാതാള ലോകം

മരിച്ചവരുടെ ലോകമായ പാതാളം ഭൂമിക്കടിയിലാണെന്നാണ് ഇലിയഡിലും അവിടേക്കുളള പാത സമൂദ്രവും ചക്രവാളവും ചേരുന്നിടത്തുകൂടിയാണെന്ന് ഒഡ്ഡീസ്സിയിലും പറയുന്നു.ഇഹലോകത്തിനും പരലോകത്തിനുമിടക്കായി 5 നദികളുണ്ട്,അഗ്നി നദിയായ ഫളെഗിതോൺ ,അലംഘനീയ പ്രതിജ്ഞയുടെ നദി സ്റ്റൈക്സ്, മറവിയുടെ നദി ലെത്. ദുരിതങ്ങളുടെ നദിയായ അഷിറോണ് ചെന്നു വീഴുന്നതോ വിലാപ നദിയായ കോസൈറ്റിസിലും. അവിടെ, ആത്മാക്കളെ അക്കരക്കെത്തിക്കാനായി വൃദ്ധനായ കടത്തുകാരൻ ചാറോൺ തയ്യാറായി നില്ക്കുന്നു. പക്ഷെ ജഡങ്ങളുടെ അധരങ്ങളിൽ കടത്തുകൂലി വെച്ച്, വേണ്ടപോലെ അന്ത്യസംസ്കാരം ചെയ്യപ്പെട്ട ആത്മാക്കളെ മാത്രമേ ചാറോൺ തോണിയിലേറ്റു. മറ്റേക്കരയിലാണ് പാതാളത്തിലേക്കുളള ബൃഹത്തായ കവാടം. കാവലിനായി സെർബറസ് എന്ന മൂന്നു തലയുളള പെരുമ്പാമ്പു പോലുളള വാലുളള ഉഗ്രനായ പട്ടിയുണ്ട്. അകത്തു കടന്നാൽ പിന്നെ ആർക്കും പുറത്തേക്കു കടക്കാനാവില്ല. പരേതാത്മക്കളെല്ലാം മൂന്നംഗ കോടതിക്കു മുമ്പാകെ ഹാജരാക്കപ്പെടുന്നു. ഇവരാണ് വിധിയെഴുത്തുകാരും. [1]

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads