ഹക്ക

From Wikipedia, the free encyclopedia

ഹക്ക
Remove ads

സിനോ-തിബറ്റൻ ഭാഷാ കുടുംബത്തിൽ പെട്ട സിനിറ്റിക് (ചൈനീസ്) ഭാഷാവൈവിധ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു ഭാഷാ വിഭാഗമാണ് ഹക്ക ചൈനീസ് ( ഹക്ക - Hakka /ˈhækə/,[5] ). കെജിയ (Kejia) എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. ദക്ഷിണ ചൈന, തായ്‌വാൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ താമസിക്കുന്ന ഹക്ക ജനതയാണ് ഈ ഭാഷ സംസാരിക്കുന്നത്. കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യവിടങ്ങളിലെ ചൈനീസ് വംശജരും ലോകമെമ്പാടുമുള്ള പ്രവാസി ചൈനക്കാും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഭാഷയുടെ പ്രാഥമിക ഉപയോഗം മൂലം ചിതറപ്പെട്ട ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രാദേശികമായി മാത്രമാണ് ഇത് ആശയവിനിമയം ചെയ്യപ്പെടുന്നത്. വിവിധ പ്രവിശ്യകളിൽ നിരവധി വൈവിധ്യങ്ങളൊടായോ പ്രാദേശിക രൂപത്തിലൊയാണ് ഇവ വികസിപ്പിക്കപ്പെട്ടിരിക്കുന്നത്. ്‌ചൈനയിലെ പ്രവിശ്യകളായ ഗുഹാങ്‌ഡോങ്, ഹൈനാൻ, ഫുജിയാൻ, സിചുവാൻ, ഹുനാൻ, ജിയാങ്‌സി, ഗുയിസൗ എന്നിവിടങ്ങളിലും ഹോങ്‌ഗോങ്, തായ്‌വാൻ, സിംഗപൂർ, മലേഷ്യ, ഇന്തോനേഷ്യ എന്നി രാജ്യങ്ങളിലും ഹക്ക വിവിധ പ്രാദേശിക രൂപത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. ചൈനീസ് ഭാഷാ വകഭേദങ്ങളായ യുയി, വു, ദക്ഷിണ മിൻ, മാൻഡാറിൻ എന്നിവയുമായോ മറ്റു ചൈനീസ് ഭാഷകളുമായോ പരസ്പരം ബന്ധമില്ലാത്ത ഭാഷയാണ് ഹക്ക. പരസ്പരം അറിയാത്ത ചില ഇനങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഗാൻ ഭാഷയുമായാണ് ഇതിന് അടുത്ത ബന്ധമുള്ളത്. ഹക്കയെ ഗാൻ ഭാഷയുടെ വൈവിദ്യമായി ചിലപ്പോൽ വേർതിരിക്കാറുണ്ട്. വടക്കൻ ഹക്ക വകഭേദങ്ങൾ തെക്കൻ ഗാൻ ഭാഷയുമായി ഭാഗികമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. [6]

വസ്തുതകൾ Hakka, ഉത്ഭവിച്ച ദേശം ...

തായ്‌വാനിലെ പ്രബല ന്യൂനപക്ഷമായ ദ്വീപ്‌വാസികളുടെ പ്രാദേശിക ഭാഷയാണ് ഹക്ക. ഹക്ക ഭാഷയുടെ പഠനത്തിനും സംരക്ഷണത്തിനുമായുള്ള ഒരു കേന്ദ്രം കൂടിയാണ് തായ്‌വാൻ. തായ്‌വാനിലെ ഹക്ക വകഭേദങ്ങളും ചൈനയിലെ ഹക്ക വകഭേദങ്ങളും തമ്മിൽ ഉച്ചാരണ വെത്യാസം നിലവിലുണ്ട്. തായ്‌വാനിൽ പോലും, ഹക്കഭാഷയിൽ രണ്ടു പ്രധാന വകഭേദങ്ങൾ നിലവിലുണ്ട്. വടക്കുകിഴക്കൻ ഗുഹാങ്‌ഡോങിൽ ഉപയോഗിക്കുന്ന മെക്‌സിക്കൻ വകഭേദമായ മൊയിയൻ () ആണ് ചൈനയുടെ അടിസ്ഥാനപരമായ വകഭേദമായി പരിഗണിച്ചിരിക്കുന്നത്. ഗുവാങ്‌ഡോങ് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് 1960ൽ മൊയിയൻ വകഭേദത്തെ ഔദ്യോഗികമായി റോമനാക്കി മാറ്റി. ഗുവാങ്‌ഡോങിൽ ഈ പദവി നേടിയ നാലു ഭാഷകളിൽ ഒന്നാണിത്.

Remove ads

പദോൽപത്തി

അതിഥി കുടുംബങ്ങൾ എന്ന വാക്ക് അർത്ഥത്തിൽ നിന്നാണ് ഹക്ക ജനങ്ങൾ എന്ന പദം ഉദ്ഭവിച്ചത്. അതിഥി ജനങ്ങൾ എന്നും ഹക്ക പീപ്പിൾ എന്നവാക്കിന് അർത്ഥമുണ്ട്. ഹക്ക എന്നാൽ അതിഥി എന്നാണ് വാക്കർത്ഥം.

Hak-ka-fa (-va) 客家話, Hak-fa (-va), 客話, Tu-gong-dung-fa (-va) 土廣東話, literally "Native Guangdong language", and Ngai-fa (-va) 我話, "My/our language". In Tonggu county(铜鼓县),Jiangxi province, people call their language “Huai-yuan-fa" 怀远話。
Remove ads

ചരിത്രം

ആദ്യകാല ചരിത്രം

യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും നടന്ന കാലങ്ങളിൽ വടക്കൻ ചൈനയിൽ നിന്ന് ദക്ഷിണ ചൈനയിലേക്ക് പല കാലഘട്ടങ്ങളിലായി കുടിയേറിയ ജനവിഭാഗമാണ് ഹക്ക ജനങ്ങൾ.t[7] എ.ഡി 265-420 കാലഘട്ടങ്ങളിൽ ചൈനീസ് ഭരണം നടത്തിയിരുന്ന വെസ്റ്റേൺ ജിൻ രാജവംശത്തിന്റെ അവസാനത്തോളം പഴക്കമുണ്ട് ഇവരുടെ കുടിയേറ്റത്തിനെന്നാണ് കരുതപ്പെടുന്നത്. [8]

പദാവലി

ഹക്കയിലെ ഒരുപദം മാത്രമുള്ള വാക്കുകൾ

കൂടുതൽ വിവരങ്ങൾ Hakka hanzi, Pronunciation ...
Remove ads

ഒന്നിൽ കൂടുൽ അക്ഷരങ്ങളുള്ള വാക്കുകൾ

കൂടുതൽ വിവരങ്ങൾ Hakka hanzi, Pronunciation ...

എഴുത്ത് സമ്പ്രദായങ്ങൾ

ഹക്കയുടെ വിവിധ വകഭേദങ്ങളിൽ അക്കങ്ങൾ എഴുതുന്നത് ലാറ്റിൻ അക്ഷരങ്ങളിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ മതപരമായ ആവശ്യങ്ങൾക്കാണ് കൂടുതലും ഈ രീതി ഉപയോഗിച്ച് വരുന്നത്. ആദ്യകാലത്ത്, ഹക്ക ഭാഷയിലെ ഏറ്റവും വലിയ പുസ്തകം ബൈബിളിന്റെ പുതിയ നിയമവും സങ്കീർത്തനങ്ങളുമായിരുന്നു.

മാദ്ധ്യമം

ലോകത്ത് മുഖ്യമായും ഹക്ക ഭാഷ ഉപയോഗിച്ച് സംപ്രേഷണം നടത്തുന്ന ഏക ടെലിവിഷൻ ചാനൽ തായ്‌വാനിലെ ഹക്ക ടിവിയാണ്. 2003ൽ സർക്കാർ നിയന്ത്രണത്തിൽ ആണ് സംപ്രേഷണം ആരംഭിച്ചത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads