സുവർണ്ണക്ഷേത്രം

From Wikipedia, the free encyclopedia

സുവർണ്ണക്ഷേത്രം
Remove ads

"ഹർമന്ദർ സാഹിബ്" (പഞ്ചാബി: ਹਰਿਮੰਦਰ ਸਾਹਿਬ), അഥവാ ദർബാർ സാഹിബ് (പഞ്ചാബി: ਦਰਬਾਰ ਸਾਹਿਬ, പഞ്ചാബി ഉച്ചാരണം: [dəɾbɑɾ sɑhɪb]) അനൗപചാരികമായി "സുവർണക്ഷേത്രം" എന്നും അറിയപ്പെടുന്നു. സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആണ് ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിൽ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം.അമൃതസർ നഗരം 1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സ്ഥാപിച്ചത്. സുവർണ ക്ഷേത്രം നിർമിച്ചത് അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ് ആയിരുന്നു. മുസ്ലിം, സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ ആണ് 28 ഡിസംബർ 1588 ന് ഹർമന്ദർ സാഹിബ് ശില സ്ഥാപനം നടത്തിയത്. 1604 വിശുദ്ധ ഗ്രന്ഥം ആയ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു.

വസ്തുതകൾ ഹർമന്ദർ സാഹിബ്ਹਰਿਮੰਦਰ ਸਾਹਿਬ സുവർണക്ഷേത്രം, അടിസ്ഥാന വിവരങ്ങൾ ...
Thumb
സുവർണക്ഷേത്രം എന്നു പൊതുവേ അറിയപ്പെടുന്ന "ഹർമന്ദിർ സാഹിബ്"

ഹർമന്ദർ സാഹിബിന് നാല് വാതിലുകലുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും കടന്നു വരാം എന്നത് അർഥം വെക്കുന്നു ഈ നാല് വാതിലുകളും. ഇന്ന് കാണുന്ന ഗുരുദ്വാര 1764 ൽ ജസ്സ സിംഗ് അഹലുവാലിയപുതുക്കിപണിതതാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ മഹാരാജ രഞ്ജിത്ത് സിംഗ് പഞ്ചാബ് മേഖലയെ ബാഹ്യശക്തികളുടെ ആക്രമണത്തിൽ നിന്ന രക്ഷിക്കുകയും, അദ്ദേഹം ആംഗലേയ നാമം വ്യക്തമാക്കുന്നത് പോലെ ഹർമന്ദർ സാഹിബിന്റെ മുകൾ നിലകളിൽ സ്വർണം പൂശുകയും ചെയ്തു.

ഹർമന്ദർ സാഹിബ്, സിഖുകാർ വിശുദ്ധമായി കാണുന്നു. അതി വിശുദ്ധമായ മത ഗ്രന്ഥം ഗുരു ഗ്രന്ഥ സാഹിബ് ഇവിടെ ആണ് പകൽ സമയം സ്ഥിതി ചെയ്യുന്നത്. രാത്രിയിൽ വിശുദ്ധഗ്രന്ഥം "സുഖാസൻ" പോകുന്നു. നാനാ ജാതി മതസ്ഥർക്കും സ്ത്രീകൾക്കും ഒരു പോലെ ദൈവാരാധന നടത്താൻ കൂടി ആണ് ഇവിടെ ഗുരുദ്വാര സ്ഥാപിച്ചിരിക്കുന്നത്.

ദിനം പ്രതി 100,000 ആളുകൾ ആരാധനയ്ക്കായി എത്തുന്ന ഇന്ത്യയിലെ ഒരു പ്രധാന തീർഥാടനകേന്ദ്രം ആണ് ഇപ്പോൾ ദർബാർ സാഹിബ്‌. കൂടാതെ എല്ലാ സിഖ് ഗുരുദ്വാരകളിലും കാണുന്ന സ്വതന്ത്ര കൂട്ടായ്മയോടെ നടത്തുന്ന അടുക്കളയും(langar) സൗജന്യ ഭക്ഷണവും ഇവിടെയും ലഭ്യമാണ്.

Remove ads

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

സന്തു് ജർണയിൽ സിംഹ് ഭിന്ദ്രൻ‌വാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദിപ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനികനടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads