ഹാർവാർഡ് സർവകലാശാല
From Wikipedia, the free encyclopedia
Remove ads
ലോകത്തിലെ പ്രശസ്തമായ ഒരു സർവകലാശാലയാണ് അമേരിക്കയിലെ മസാച്യുസെറ്റ്സിൽ കേംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ഹാർവാർഡ് സർവകലാശാല(Harvard University) ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയായ ഇത് 1636-ലാണ് സ്ഥാപിതമായത്.[7][8][9] അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ഉപരിപഠനസ്ഥാപനമായ[10] ഹാർവാർഡിന്റെ ചരിത്രവും സ്വാധീനവും ധനസമ്പത്തുമാണ് ഇതിലെ ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാക്കിത്തീർക്കുന്നത്.[11] ആദ്യകാലത്ത് കൺഗ്രഷനൽ, യൂണിറ്റേറിയൻ പുരോഹിതരെ പരിശീലിപ്പിച്ചു വന്നിരുന്നുവെങ്കിലും 18-ആം നൂറ്റാണ്ടോടെ ഈ സ്ഥാപനം മതനിരപേക്ഷത കൈവരിക്കുകയും 19-ആം നൂറ്റാണ്ടോടെ ബോസ്റ്റണിലെ ഉന്നതവർഗ്ഗക്കാരുടെയിടയിലെ മുഖ്യ സാംസ്കാരികകേന്ദ്രമായി വളരുകയും ചെയ്തു. [12] [13]
അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനുശേഷം, പ്രസിഡന്റ് എലിയറ്റ് തന്റെ ദീർഘകാലം നീണ്ടുനിന്ന (1869–1909) ഭരണകാലത്ത് ഹാർവാർഡിനെ ഒരു മികച്ച ഗവേഷണ സർവകലാശാലയാക്കി.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads