ഐവി ലീഗ്

From Wikipedia, the free encyclopedia

ഐവി ലീഗ്
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ വടക്കു കിഴക്കൻ പ്രദേശത്തെ (North Eastern United States) എട്ട് സർവ്വകലാശാലകളുടെ ഒരു കൂട്ടായ്മയാണ് ഐവി ലീഗ് (Ivy League) എന്ന് പേരിൽ അറിയപ്പെടുന്നത്. ഈ എട്ട് ഉന്നത പഠന കേന്ദ്രങ്ങളിലെ കായിക ടീമുകളെ പ്രതിധാനം ചെയ്യുന്ന സംഘമായിട്ടാണ് ഐവി ലീഗ് വിഭാവന ചെയ്യപ്പെട്ടതെങ്കിലും ഇന്ന് ഈ പേരു കൊണ്ട് അർത്ഥമാക്കപ്പെടുന്നത് ഏറ്റവും മുന്തിയ സർവ്വകലാശാല എന്നൊക്കെയാണ്. അക്കാദമിക് മികവിന്റെ പര്യായമായി ഐവി ലീഗ് മാറിയതിനൊപ്പം സാമൂഹിക വരേണ്യതയും ഐവി ലീഗ് എന്ന പേർ സൂചിപ്പിക്കുന്നു

വസ്തുതകൾ ഐവി ലീഗ്, Established ...
Thumb
Flags of the Ivy League Universities fly over Columbia's Wien Stadium
Remove ads

ഐവി ലീഗ് അംഗങ്ങൾ

കൂടുതൽ വിവരങ്ങൾ സർവ്വകലാശാല, പ്രദേശം ...
Remove ads

പേരിനു പിന്നിൽ

കലാലയ കെട്ടിടങ്ങളിൽ വള്ളിപടർപ്പായ ഐവി നടുന്ന കീഴ്വഴക്കം പത്തൊമ്പത്താം നൂറ്റാണ്ടിൽ നിലനിന്നിരുന്നു. അധ്യായന വർഷത്തിലെ ഒരു ദിവസം ഐവി നടീൽ ദിനമായി ആചരിച്ചിരുന്നു. ഐവി ഡേ (ivy day) എന്ന് വിളിക്കപ്പെട്ടിരുന്ന ഈ സമ്പ്രദായത്തിൽ നിന്നാണ് കലാലയ കൂട്ടായ്മയ്ക്ക് ഈ പേർ വന്ന് ചേർന്നത്. 1935ൽ ക്രിസ്ത്യൻ സയൻസ് മോണിട്ടർ പത്രമാണ് ആദ്യമായി ഐവി ലീഗ് എന്ന പ്രയോഗം ഉപയോഗിക്കുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads