ഹെലിക്കോണിയ

From Wikipedia, the free encyclopedia

ഹെലിക്കോണിയ
Remove ads

ഹെലിക്കോണിയേസീ സസ്യകുടുംബത്തിലെ ഏക ജനുസാണ് ഹെലിക്കോണിയ (Heliconia). അറിയപ്പെടുന്ന 194 സ്പീഷിസുകളിൽ മിക്കവയും അമേരിക്കൻ വൻകരകളിലെ തദ്ദേശവാസികളാണ്. ഇത് പുഷ്പാലങ്കാരങ്ങളിൽ വളരെയധികം ഉപയോഗിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തിൽ പ്രാദേശികമായി ഇതിനെ പൂവാഴ, തോട്ടവാഴ എന്നൊക്കെ വിളിക്കുന്നു.

വസ്തുതകൾ ഹെലിക്കോണിയ, Scientific classification ...
Thumb
Heliconia mariae inflorescence
Thumb
Heliconia psittacorum
Remove ads

ഘടന

ഏകദേശം 1-2 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഹെലിക്കോണിയയുടെ കിഴങ്ങാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. ഇതിന്റെ തണ്ടുകൾ വാഴപ്പോളയുടെ രൂപത്തിലാണുള്ളത്. തണ്ടുകൾ പച്ച നിറത്തിലുള്ളതും പോളകൾ കൊണ്ട് മൂടിയതുമായിരിക്കും. പോളകളൂടെ അഗ്രഭാഗത്തായി ഒറ്റയില കാണപ്പെടുന്നു. ഇലകൾക്കും വാഴയിലയുടെ ആകൃതിയാണുള്ളത്. ചില ജനുസ്സുകളിൽ വാഴയുടെ കൂമ്പ് പോലെ പൂങ്കുലയും വളഞ്ഞ താഴേക്കാണ് കാണപ്പെടുന്നത്. അതിനാലായിരിക്കണം ഇതിനെ പൂവാഴ എന്ന പേരിൽ അറിയപ്പെടുന്നത് എന്ന് കരുതുന്നു.. പൂക്കൾക്ക് സാധാരണയായി ചുവപ്പ് നിറവും അരികുകളിൽ പച്ച നിറം ചേർന്ന മഞ്ഞ നിറവും മായിരിക്കും. അത് സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു.

Remove ads

ചിത്ര സഞ്ചയം

വിവധ തരം ഹെലിക്കോണിയ

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads