ഹോളോകോസ്റ്റ്

ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകൾ From Wikipedia, the free encyclopedia

ഹോളോകോസ്റ്റ്
Remove ads

രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ ഹോളോകോസ്റ്റ് അഥവാ ഹോളോകോസ്റ്റ് (The Holocaust) - (ഗ്രീക്ക് ὁλόκαυστον (holókauston): ഹോളോസ്, "പൂർണ്ണമായും" + കോസ്തോസ്, "എരിഞ്ഞുതീരുക" എന്നീ പദങ്ങളിൽനിന്ന്).[3]. ഇതരഭാഷകളിൽ [ഹഷോഅ] Error: {{Lang}}: Non-latn text (pos 4: ഹ)/Latn script subtag mismatch (help) (ഹീബ്രു: השואה), ചുർബേൻ (യിദ്ദിഷ്: חורבן) എന്നൊക്കെ ഇതറിയപ്പെടുന്നു. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു.[4] ഇരകളിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു.[5] അങ്ങനെ യൂറോപ്പിൽ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നിൽ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി.[6] നാസികൾ കൂട്ടക്കൊല ചെയ്ത ജൂതരല്ലാത്തവരെയും കൂട്ടിയാൽ ഏതാണ്ട് 110 ലക്ഷം ആൾക്കാർ കൊല്ലപ്പെടുകയുണ്ടായി. നാസി ജർമനിയിലും, ജർമൻ അധിനിവേശത്തിലുള്ള യൂറോപ്പിലും, നാസികളുമായി സഖ്യത്തിലുള്ള ഇടങ്ങളിലുമാണ് ഹോളോകോസ്റ്റ് അരങ്ങേറിയത്. ജൂതന്മാരെ‍ കൂടാതെ ജിപ്സി (റോമനി) വംശജരും, കമ്യൂണിസ്റ്റ്കാരും, സോവ്യറ്റ് പൗരന്മാരും സോവ്യറ്റ് യുദ്ധത്തടവുകാരും പോളണ്ടുകാരും വികലാംഗരും, സ്വവർഗസ്നേഹികളായ പുരുഷന്മാരും യഹോവയുടെ സാക്ഷികളും രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെർമൻ പൗരന്മാരും ഇക്കാലത്ത് കൂട്ടക്കൊലയ്ക്ക് ഇരകളായി[7]. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും ഹോളോകോസ്റ്റ് എന്ന പദം കൊണ്ട് നിർവചിക്കുന്നത് അറുപത് ലക്ഷത്തോളം യൂറോപ്യൻ ജൂതന്മാരുടെ കൂട്ടക്കുരുതിയെ അഥവാ നാസികളുടെ ഭാഷയിൽ ജൂതപ്രശ്നത്തിനുള്ള ആത്യന്തികപരിഹാരത്തെയാണ്‌ നാസിവാഴ്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ കൊലചെയ്യപ്പെട്ടവരുടെ മൊത്തം കണക്കെടുത്താൽ ഏതാണ്ട് 90 ലക്ഷത്തിനും ഒരുകോടി പത്തുലക്ഷത്തിനും ഇടയ്ക്ക് ആളുകളുണ്ടാവും.

വസ്തുതകൾ ഹോളോകോസ്റ്റ്, സ്ഥലം ...


1941 മുതൽ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജർമനിയിൽ അരങ്ങേറിയത്.

Remove ads

ഹോളോകോസ്റ്റ് ദിനം

എല്ലാ വർഷവും ജനുവരി 27 ഹോളോകോസ്റ്റ് ഇരകളുടെ ഓർമ്മദിനമായി ആചരിക്കുന്നു. [8]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads