ഐഫോൺ 5

From Wikipedia, the free encyclopedia

ഐഫോൺ 5
Remove ads

ആപ്പിൾ പുറത്തിറക്കിയ ടച്ച് സ്ക്രീൻ അധിഷ്ഠിത സ്മാർട്ട്ഫോണാണ് ഐഫോൺ 5. സാൻ ഫ്രാൻസിസ്കോയിലെ യെർബ ബ്യുവേന സാംസ്കാരിക കേന്ദ്രത്തിൽവെച്ച് നടന്ന ആപ്പിൾ പ്രസ്‌ ഈവന്റിൽ ആപ്പിൾ മാർക്കറ്റിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡൻറ് ഫിൽ ശില്ലെർ ആണ് ഐഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.

വസ്തുതകൾ ബ്രാൻഡ്, ശ്രേണി ...
Remove ads

ഭാഗങ്ങൾ

4 ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേ

ഐഫോൺ 5-നു മുൻപുള്ള വേർഷനുകളെക്കാൾ വലിപ്പം കൂടിയ സ്ക്രീൻ ആണുള്ളത്, 4 ഇഞ്ച്‌ ഡിസ്പ്ലേ. അതായത് 1,136 x 640 അല്ലെങ്കിൽ ഓരോ ഇഞ്ചിലും 326 പിക്സൽ വീതം ആണ് സൈസ്. ആപ്പിൾ മുൻപേ തന്നെ വ്യക്തമാക്കിയ പോലെ റെറ്റിന ഡിസ്പ്ലേ

4ജി എൽ.ടി.ഇ. നെറ്റ്‌വർക്ക്

ഐഫോൺ 5 വേഗമേറിയ 4ജി എൽ.ടി.ഇ. നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട്[അവലംബം ആവശ്യമാണ്]. മാത്രമല്ല, യു.എസ്., യൂറോപ്പ്, ഏഷ്യ തുടങ്ങി ലോകത്തെവിടെയുമുള്ള നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്നതാകും പുതിയ ഐഫോൺ . ഐഫോണിനില്ലെന്ന് സാംസങ് അവകാശപ്പെട്ടിരുന്ന 4ജി പിന്തുണ ഐഫോൺ 5 ൽ വരുന്നതോടെ, ആപ്പിളിന് സ്മാർട്ട്‌ഫോൺ മേഖലയിലെ പിടി ഒന്നുകൂടി മുറുക്കാനാകും.

അടുത്ത തലമുറ വയർലെസ്സ് ബ്രോഡ്ബാൻഡ് സങ്കേതമാണ് എൽ.ടി.ഇ (LTE). ഉള്ളടക്കഘടകങ്ങളും വീഡിയോ സ്ട്രീമിങും വെബ് ബ്രൌസിങ്ങുമെല്ലാം ഉന്നതവേഗത്തിൽ സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണിത്.

അമേരിക്കയിൽ ടി-മൊബൈൽ, എടി ആൻഡ് ടി, വെറൈസൺ തുടങ്ങിയവയൊക്കെ യു.എസിൽ അതിവേഗ വയർലെസ്സ് ബ്രോഡ്ബാൻഡ് സേവനം നൽകുന്ന മൊബൈൽ കമ്പനികളാണ്.

ഇത്തരം മൊബൈൽ സേവനദാതാക്കൾ ഉപഭോക്താക്കളെ 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. കാരണം, അതിവേഗ വയർലെസ്സ് കണക്ഷൻ വഴി ഡേറ്റാകൈമാറ്റം ഏറും, വരുമാനവും വർധിക്കും.

പ്രോസസ്സർ : A6 ചിപ്സെറ്റ്‌

പുതിയ A6 പ്രോസ്സസർ ആണ് ഐഫോൺ 5 ൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് പഴയ ഐഫോൺ 4s ൽ ഉപയോഗിച്ച A5 നേക്കാൾ രണ്ടു മടങ്ങ്‌ വേഗത കൂടിയതാണ്.

ബാറ്ററി ലൈഫ്

ഐഫോൺ ബാറ്ററി ലൈഫിനെ കുറിച്ച് അത്ര നല്ല വാർത്തയൊന്നും അല്ല പുറത്തു വരാറ്. എന്നാൽ പഴയ വേർഷനുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ നല്ല ബാറ്ററി ലൈഫ് ആണ് ഐഫോൺ 5 വാഗ്ദാനം ചെയ്യുന്നത്. 3G ഉപയോഗത്തിൽ 8 മണിക്കൂർ ആണ് അവർ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്.

ക്യാമറ

ഐഫോണിന്റെ മറ്റു വെർഷനുകളെ അപേക്ഷിച്ചു കൂടുതൽ നല്ല ക്യാമറയാണ് ഐഫോൺ 5ൽ . 8 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. എന്നാൽ പഴയതിനെ അപേക്ഷിച്ചു 25% വലിപ്പം കുറവാണു പുതിയ ക്യാമറക്ക്.

ഡോക് കണക്ടർ

പഴയതിനെ അപേക്ഷിച്ചു ചെറിയ ഡോക് കണക്ടർ വാഗ്ദാനം ചെയ്യുന്നു ഐഫോൺ 5. 19 പിൻ ഡോക് കണക്ടർ ആണ് പുതിയ ഫോണിൽ ഉള്ളത്.

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads