അണ്ണാറക്കണ്ണൻ
From Wikipedia, the free encyclopedia
Remove ads
അണ്ണാൻ കുടുംബത്തിലെ ഒരു കരണ്ടുതീനിയാണ് The Indian palm squirrel എന്നും three-striped palm squirrel എന്നും അറിയപ്പെടുന്ന അണ്ണാറക്കണ്ണൻ[3] (ശാസ്ത്രീയനാമം: Funambulus palmarum). വിന്ധ്യനു തെക്കോട്ടുള്ള ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇതിനെ മഡഗാസ്കർ, റിയൂണിയൻ, മയോട്ടി, കൊമോറോ ദ്വീപുകൾ, മൗറീഷ്യസ്, സെയ്‌ഷെൽസ്, ആസ്ത്രേലിയ എന്നിവിടങ്ങളിൽ എത്തിക്കുകയുണ്ടായി. അവിടങ്ങളിൽ എല്ലാം ഇതിനെ ഒരു ചെറുകീടം ആയിട്ടാണ് പരിഗണിക്കുന്നത്. [4][5] ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ഇതിന്റെ അടുത്ത ബന്ധുവായ പഞ്ചവരയൻ അണ്ണാറക്കണ്ണന്റെ, (F. pennantii), വാസസ്ഥലങ്ങൾ ഇവയുടെ വാസസ്ഥലവുമായി ഭാഗികമായി യോജിച്ചുകിടക്കുന്നു.

Remove ads
വിവരണം



രോമാവൃതമായ വാലിന് ശരീരത്തിനേക്കാൾ അൽപ്പം നീളം കുറവായിരിക്കും3 തലമുതൽ വാലുവരെ നീളുന്ന മൂന്നു വെള്ളവരകൾ ശരീരത്തിനുമേലെ കാണാം.
ജീവിതചക്രം

34 ദിവസമാണ് ഗർഭകാലം. (2.75 ശരാശരിയിൽ) സാധാരണ രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ ഉണ്ടാവും. 9 മാസം കൊണ്ട് പ്രായപൂർത്തിയാവുന്ന ഇവയ്ക്ക് 100 ഗ്രാം ആയിരിക്കും ഭാരം. ആയുസ്സിനെപ്പറ്റി വലിയ അറിവ് ഇല്ലെങ്കിലും വളാർത്തിയ ഒരെണ്ണം അഞ്ചര വർഷം ജീവിച്ചതായി അറിവുണ്ട്.[6]

ഭക്ഷണരീതിയും സ്വഭാവവും
വിത്തുകളും പഴങ്ങളുമാണ് അണ്ണാറക്കണ്ണന്മാരുടെ പ്രധാന ആഹാരം. ഭീഷണി തോന്നിയാൽ ചിപ്, ചിപ്, ചിപ് എന്ന ശബ്‌ദത്താൽ ഇവ ബഹളം ഉണ്ടാക്കാറുണ്ട്. നഗരങ്ങളിലും കാണപ്പെടുന്ന ഇവയെ മനുഷ്യരുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങിക്കുന്ന രീതിയിൽ ശീലിപ്പിച്ചെടുക്കാൻ പറ്റാറുണ്ട്. വളരെ സജീവമായ ഈ ജീവികൾ ഇണചേരുന്ന കാലമാവുമ്പോഴേക്കും സജീവത ആതിന്റെ പാരമ്യത്തിൽ എത്തും. പക്ഷികളിൽ നിന്നും മറ്റു അണ്ണാന്മാരിൽ നിന്നും തങ്ങളുടെ ഭക്ഷണസ്രോതസ്സുകളെ രക്ഷിക്കാൻ ഇവയ്ക്കു പ്രത്യേക മിടുക്കുണ്ട്. മറ്റു പല അണ്ണാൻ വർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമായി അണ്ണാറക്കണ്ണന്മാർ ശിശിരനിദ്ര നടത്താറില്ല.
ഹിന്ദുമതത്തിലെ പ്രാധാന്യം
ശ്രീരാമനുമായി ബന്ധപ്പെടുത്തിക്കൊണ്ട് കഥകൾ ഉള്ളതിനാൽ ഹിന്ദുകുടുംബങ്ങൾ അവയെ ഉപദ്രവിക്കാതെ തീറ്റിപ്പോറ്റാറുണ്ട്. രാമേശ്വരത്ത് വാനരസേനയുടേ സഹായത്തോടെ ശ്രീരാമൻ പാലം ഉണ്ടാക്കുന്ന സമയത്ത് തന്റെ ദേഹത്ത് മണ്ണുപുരണ്ട് മണ്ണ് കൊണ്ടുപോയി പാലമുണ്ടാക്കുന്ന സമയത്ത് തനിക്ക് ആവുന്ന വിധത്തിൽ അണ്ണാറക്കണ്ണൻ സഹായിച്ചുവത്രേ. അതിൽ സമ്പ്രീതനായ ശ്രീരാമൻ അണ്ണാറക്കണ്ണന്റെ മുതുകത്ത് തടവുകയും അന്നുമുതൽ ഇതിന്റെ പുറത്ത് മൂന്നുവരകൾ ഉണ്ടാവുകയും ചെയ്തു എന്നാണ് കഥ.[7] അങ്ങനെയാണത്രേ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴംചൊല്ല് ഉണ്ടായത്.
Remove ads
ഉപസ്പീഷിസുകൾ
കാണപ്പെടുന്ന സ്ഥലങ്ങളെ വച്ചുകൊണ്ട് സാധാരണയായി നാലു സ്പീഷിസുകളെയാണ് അംഗീകരിച്ചിട്ടുള്ളത്. പല ഉപസ്പീഷിസുകളെയും വിവരിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് സാധുത നൽകപ്പെട്ടിട്ടില്ല.[8]
- സ്വീകൃതമായ ഉപസ്പീഷിസുകൾ
- Funambulus palmarum bellaricus Wroughton, 1916
- Funambulus palmarum palmarum (Linnaeus, 1766)
- Funambulus palmarum brodiei (Blyth, 1849)
- Funambulus palmarum robertsoni Wroughton, 1916
- Invalid subspecies
- ? Funambulus palmarum bengalensis Wroughton, 1916
- ? Funambulus palmarum comorinus Wroughton, 1905
- ? Funambulus palmarum gossei Wroughton and Davidson, 1919
- ? Funambulus palmarum kelaarti (Layard, 1851)
- ? Funambulus palmarum matugamensis Lindsay, 1926
- ? Funambulus palmarum olympius Thomas and Wroughton, 1915
- ? Funambulus palmarum penicillatus (Leach, 1814)
- ? Funambulus palmarum favonicus Thomas and Wroughton, 1915
Remove ads
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads